പാലകര മാവടി നരിക്കുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ വീട് കാറ്റിലും മഴയിലും തകര്‍ന്നു വീണപ്പോള്‍.
കടുത്തുരുത്തി: കനത്തമഴയെയും കാറ്റിനെയും തുടർന്ന് വീടിന്റെ മേല്‍ക്കൂര ഒരു ഭാഗത്തെ ഭിത്തികള്‍ ഉള്‍പ്പെടെ തകര്‍ന്നുവീണു. വീടിനുള്ളിലുണ്ടായിരുന്ന കുടുംബനാഥനും ഭാര്യയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കടുത്തുരുത്തി പാലകര മാവടി നരിക്കുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ വീടാണ് തകര്‍ന്നത്. കൃഷ്ണന്‍കുട്ടിയും ഭാര്യ മോളിയുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം.
മേല്‍ക്കൂര തകര്‍ന്ന് ഭിത്തികള്‍ സഹിതം വീഴുകയായിരുന്നു. ശബ്ദം കൃഷ്ണനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും വസ്ത്രങ്ങളുമെല്ലാം നശിച്ചു.
Tags : Local News Nattuvishesham Kottayam