ഡികെഎഫ് കാര്‍ഷിക വിപണിയുടെ അശ്വതി റൈസ് ബ്രാന്‍ഡ് ഉദ്ഘാടനം കാണക്കാരിയില്‍ ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കടുത്തുരുത്തി: കാര്‍ഷിക വിപണി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്. കാര്ഷികോല്പന്നങ്ങള് മൂല്യവര്‍ധിതമാക്കി വിപണിയിലിറക്കുന്ന കര്‍ഷക സംരംഭകരെ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ കര്‍ഷക ഫെഡറേഷന് നേതൃത്വം നല്കുന്ന ഡികെഎഫ് കാര്‍ഷിക വിപണിയും അശ്വതി റൈസ് ബ്രാന്‍ഡും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണക്കാരി അശ്വതി കണ്‍വേര്‍ജെന്‍സ് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പിന്റെ പിന്തുണയോടെ ആരംഭിച്ച കാര്‍ഷിക വിപണിയില്‍ കര്‍ഷകരുടെ സ്വന്തം നെല്ല് സംഭരിച്ചു ഇരുപ്പുഴുക്കന്‍ അരിയാക്കിയാണ് അശ്വതി റൈസ് ബ്രാന്‍ഡ് വിപണിയിലിറക്കുന്നത്. ഉണക്കലരി, അവല്, തേന്‍ തുടങ്ങിയവയും അശ്വതി ഉത്പന്നങ്ങളും ഫലവൃക്ഷച്ചെടികളും വിത്തും ഔഷധ സസ്യങ്ങളുമെല്ലാം ഇവിടെ ലഭിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ മേരി സിറിയക്, പഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്. വിജേഷ്, ഫാ. ജോസ് തറപ്പേല്‍, കൃഷി അസി. ഡയറക്ടര്‍ എ.ആര്. ഷിബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി ജയ്സണ്‍, പഞ്ചായത്ത് മെമ്പര്‍ റെജി ജോസഫ്, കൃഷി ഓഫീസര്‍ കെ.എസ്. ഹര്‍ഷ, ഡികെഎഫ് വൈസ് പ്രസിഡന്റ് ജെയിംസ് കുറ്റികോട്ടയില്‍, ചെയര്മാന് ജോര്‍ജ് മുല്ലക്കര, ഡയറക്ടര്‍ പ്രഫ. വി.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam