x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം നി​ര​ണം തീ​ര്‍​ഥാ​ട​നം ജൂ​ലൈ അ​ഞ്ചി​ന്


Published: June 13, 2026 07:42 AM IST | Updated: June 13, 2026 07:42 AM IST

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം 20-ാമ​​ത് നി​​ര​​ണം തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ന്‍റെ സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ.

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന അ​​ഞ്ചി​​ന് ഇ​​രു​​പ​​താ​​മ​​ത് നി​​ര​​ണം തീ​​ര്‍​ഥാ​​ട​​നം ജൂ​​ലൈ അ​​ഞ്ചി​​ന് ന​​ട​​ക്കും.
രാ​​വി​​ലെ 8.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ലെ ക​​ബ​​റി​​ട പ​​ള്ളി​​യി​​ല്‍നി​​ന്നു തീ​​ര്‍​ഥാ​​ട​​നം ആ​​രം​​ഭി​​ക്കും. ളാ​​യി​​ക്കാ​​ട്, ഇ​​ടി​​ഞ്ഞി​​ല്ലം, വേ​​ങ്ങ​​ല്‍, കാ​​വും​​ഭാ​​ഗം, പൊ​​ടി​​യാ​​ടി വ​​ഴി ഉ​​ച്ച​​യ്ക്ക് 1.30ന് ​​തീ​​ര്‍​ഥാ​​ട​​നം നി​​ര​​ണ​​ത്തെ​​ത്തും. തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ങ്ങി തീ​​ര്‍​ഥാ​​ട​​ക​​ര്‍ നേ​​ര്‍​ച്ച​ഭ​​ക്ഷ​​ണം സ്വീ​​ക​​രി​​ക്കും.

18 ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് യു​​വ​​ജ​​ന​​ങ്ങ​​ള്‍ നി​​ര​​ണം തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ന്‍റെ സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം ഓ​​ഫീ​​സി​​ല്‍ തു​​റ​​ന്നു.

അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്‌​​സ് മ​​ഞ്ഞു​​മ്മേ​​ലി​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. സാ​​വി​​യോ മാ​​നാ​​ട്ട് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ജ​​യ് വ​​ര്‍​ഗീ​​സ്, ലൂ​​സി ഫി​​ലി​​പ്പോ​​സ്, എം.​​പി. പോ​​ള്‍, ബ്ര​​ദ​​ര്‍ അ​​ല​​ന്‍ പൂ​​ര​​ത്തും​​കാ​​ലാ​​യി​​ല്‍, ലാ​​ലി​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍, മി​​ല​​ന്‍ ജെ. ​​ഇ​​ള​​പ്പു​​ങ്ക​​ല്‍, ക്രി​​സ്റ്റി​​ന്‍ സേ​​വ്യ​​ര്‍, അ​​ലീ​​ന മ​​രി​​യ മാ​​ത്യു, സി​​സ്റ്റ​​ര്‍ തെ​​ര​​സീ​​ന എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up