x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ചാ​മ്പ്യ​ന്മാ​ര്‍


Published: May 11, 2026 01:35 AM IST | Updated: May 11, 2026 01:35 AM IST

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ഴി​ക്കോ​ടും തൃ​ശൂ​രും ചാ​മ്പ്യ​ന്മാ​ര്‍. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ആ​ല​പ്പു​ഴ​യെ മു​ക്കി​യാ​ണ് കോ​ഴി​ക്കോ​ടി​ന്‍റെ കി​രീ​ട​ധാ​ര​ണം. സ്‌​കോ​ര്‍: 84-41. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​വും ത​മ്മി​ല്‍ അ​ര​ങ്ങേ​റി​യ​ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​യി​രു​ന്നു. 231 പോ​യി​ന്‍റ് പി​റ​ന്ന പോ​രാ​ട്ട​ത്തി​ല്‍ 119-112ന് ​തൃ​ശൂ​ര്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ കൊ​ല്ല​ത്തെ 68-69നു ​കീ​ഴ​ട​ക്കി തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ട്ട​യം 88-73ന് ​ആ​ല​പ്പു​ഴ​യെ തോ​ല്‍​പ്പി​ച്ച് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

K-Rail Survey

Tags : Kozhikode Thrissur Champions

Recent News

Corehub Up