മെക്സികോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ പുവെബ്ലയിൽ മോഷ്ടിച്ച ഇന്ധനവുമായി പോയ ഗ്യാസ് ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. അപകടത്തെ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.
ഇന്ധന മോഷണം തടയാനുള്ള ശ്രമങ്ങൾക്കിടെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നോ നാശനഷ്ടങ്ങളുടെ പൂർണമായ വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുവെബ്ല നഗരത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ടെപിയാക്ക എന്ന ചെറിയ നഗരത്തിന് സമീപമാണ് ദുരന്തമുണ്ടായത്.
ടാങ്കർ ലോറി പൂർണമായും കത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്ക് ഉയർന്ന വൻ അഗ്നിഗോളവും കറുത്ത പുകപടലങ്ങളും ദൂരദേശങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു.
Tags : Tanker Fuel Explodes