കൊല്ലം: 70-ാം സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം 108.5 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത്. 89 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കോട്ടയം (59.5) ആണ് മൂന്നാമത്.
21 ഫൈനലുകളാണ് ഇന്നലെ നടന്നത്. ഇതില്‍ എട്ടു താരങ്ങള്‍ മീറ്റ് റിക്കാർഡിട്ടു. നാവിക സേനയുടെ താരമായ ആന്‍സി സോജന് ജന്മനാടായ തൃശൂരിന് വേണ്ടി ലോംഗ്ജംപില് 6.38 മീറ്റര്‍ ക്ലിയർ ചെയ്ത് റിക്കാര്‍ഡ് കുറിച്ചു.
100 മീറ്റര്‍ ഹര്‍ഡില്‍സ് 13.59 സെക്കന്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കി പാലക്കാടിനു വേണ്ടി സി. അഞ്ജലി, ഷോട്ടിൽ13.36 മീറ്റര്‍ എറിഞ്ഞ് കോഴിക്കോട് നിന്നുള്ള ഡോണ മരിയ റോയി, 100 മീറ്റര്‍ ഓട്ടത്തില്‍ 10.42 സെക്കന്‍ഡില്‍ പാലക്കാടിന്റെ ജിഷ്ണു പ്രസാദ്, 400 മീറ്റര്‍ ഗേള്‍സ് 47.54 സെക്കന്‍ഡില്‍ കോട്ടയത്തിന്റെ റിന്‍സ് ജോസഫ്, 1500 മീറ്ററില്‍ 3:47.10 സെക്കൻഡിൽ പാലക്കാടിന്റെ നബീല്‍ സാഹി, ജാവലിന്‍ ത്രോയില്‍ 74.12 മീറ്റര്‍ ദൂരം എറിഞ്ഞ് ഇടുക്കിയുടെ ബിബിന്‍ ആന്റണി എന്നിവരും റിക്കാർഡ് സ്വന്തമാക്കി.
മിക്സഡ് റിലേയില്‍ 42.06 സെക്കന്‍ഡില്‍ പാലക്കാട് ഒന്നാമതും 43.05 സെക്കന്‍ഡില്‍ തൃശൂര്‍ രണ്ടാം സ്ഥാനവും നേടി.
Tags : Athletics Championship Ernakulam ahead