Kerala
കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ.
ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
മലിനമായ ഭക്ഷണവും വെള്ളവും ഒഴുവാക്കാനാണ്നി നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
Kerala
കൊല്ലം: യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കൊല്ലം - വിശാഖപട്ടണം - കൊല്ലം റൂട്ടിലെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ സ്ഥിരപ്പെടുത്തി 18501/18502 സര്‍വീസുകള്‍ ഈമാസം 12 മുതല്‍ പുതിയ സമയക്രമമനുസരിച്ചുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
വിശാഖപട്ടണത്ത് നിന്നുള്ള ട്രെയിന്‍ (18501) 12 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും. കൊല്ലത്ത് നിന്നുള്ള മടക്കയാത്ര (18502) 13 മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാകും. ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസ് മേഖലയിലെ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകും.
അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
എസി ടൂ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ കോച്ച്- ഒന്ന്, 4 എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍- നാല്, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ - ആറ്, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ -നാല്, ഭിന്നശേഷി സൗഹൃദമായ ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയും രണ്ട് ബ്രേക്ക് വാനുകളും ഉണ്ടാകും.
സ്പെഷല്‍ ട്രെയിനായി ഓടിയിരുന്ന ഈ സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണമാണ് ട്രെയിന്‍ സ്ഥിരപ്പെടുത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്കേറിയ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭ്യമാകും.
Kerala
തൃശൂർ: ഡിഎൻഎ പരിശോധനാഫലംകൂടി പുറത്തുവന്നതോടെ മുണ്ടത്തിക്കോട് വെടിക്കോ പ്പുപുര അപകടത്തിൽ 16 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
കുണ്ടന്നൂർ പുതുക്കാട്ടിൽ വിജയൻ മകൻ സുവിൻ (39), പഴയന്നൂർ വെന്നൂർ പാറക്കുണ്ടിൽ സുദർശനൻ (54), മലപ്പുറം ആലംകോട് പള്ളിയാലിൽപറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് കോർമൻ മകൻ വാസുദേവൻ (54), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണനിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ, മലപ്പുറം എടപ്പാൾ ചൊങ്ങളത്തെൽ വിജയൻ (60), ചേർപ്പ് ഇഞ്ചമുടി ചിറയ്ക്കൽ വടക്കേപ്പുരയ്ക്കൽ ബാലൻ മകൻ ബിജീഷ് (42), പട്ടാമ്പി കോഴിക്കോട്ടേരി കൂലിക്കുന്നുപറമ്പിൽ ചന്ദ്രൻ മകൻ പ്രവീൺ (42), മുണ്ടത്തിക്കോട് കോഴിപറമ്പ് തെക്കുമുറി പന്തലങ്ങാട്ട് മണി മകൻ സതീഷ് (46), എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56), കുണ്ടന്നൂർ ചീരാത്ത് രാജന്റെ മകൻ രാഗേഷ് (29), തൃശൂർ മനക്കൊടി കോലാട്ട് വിജയൻ മകൻ വിഷ്ണു വിനോദ് (35), പുതൂർക്കര അരങ്ങത്ത് ബാബുവിന്റെ മകൻ അഭിജിത്ത് (27), കോട്ടപ്പുറം പള്ളത്ത് കരുമാലി മോഹനന്റെ മകൻ ഗിരീഷ് (42), തെക്കുംകര ദേശം ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50) എന്നിവരാണു മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനുശേഷവും തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹം വിഷ്ണു വിനോദിന്റേതാണെന്നും അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ കാണാതായിരുന്ന പുതൂർക്കര അഭിജിത്ത്, കോട്ടപ്പുറം ഗിരീഷ്, തെക്കുംകര ദേശം സുരേഷ് എന്നിവരുടേതാണെന്നും കഴിഞ്ഞദിവസം ലഭിച്ച ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
നിലവിൽ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ എലൈറ്റ് ഹോസ്പിറ്റലിലും ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അടിയന്തരയോഗത്തിൽ തീരുമാനമായി. ഡിഎൻഎ പരിശോധനാഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെയാണ് കൈമാറുന്നത്. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശരീരഭാഗങ്ങൾ ലഭിച്ചവരുടെ ബന്ധുക്കളുടെ യോഗംവിളിച്ചു ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തലപ്പിള്ളി താലൂക്ക് ഓഫീസ്: 04884232226 എന്നീ നന്പറുകളിലോ കളക്ടറേറ്റ്: 9447 74424, മെഡിക്കൽ കോളജ്: 8075011853 എന്നീ കൺട്രോൾ റൂമുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്പറേഷന് പരിധിയില്‍പ്പെടുന്ന കിണാശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശേരിയിലേത് ഉള്‍പ്പെടെ നാല് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവിടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകര്‍മ സേനയെ രൂപീകരിച്ചു.
മാങ്കാവ്, പൊക്കുന്ന്, കിണാശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം നടക്കുക. ഈ പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയും കോഴികളെയും മറ്റും പുറത്തേക്ക് തുറന്നുവിടുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയിലെ ബാലുശേരി, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോര്പ്പറേഷന് പരിധിയിലെ നല്ലളത്തും രോഗം സ്ഥിരീകരിച്ചിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പനങ്ങാട്, ഒളവണ്ണ , കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി.
15000 പക്ഷികളെ ശനിയാഴ്ച കൊന്നെടുക്കും. 20 അംഗ ആർആർടി സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
ആശങ്ക വേണ്ടയെന്ന് മൃഗസംരക്ഷണ വകുപ്പ്. മനുഷ്യരിലേയ്ക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീമി പരിധിയിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. നിലവില്‍ മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വൈറസ് മനുഷ്യരിലേയ്ക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.
National
ചെന്നൈ: അഡയാർ മേഖലയിൽ നിന്നുള്ള ചത്ത പക്ഷികളുടെ സാമ്പിളുകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തി. നൂറുകണക്കിന് കാക്കളെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു.
രോഗവ്യാപനം തടയാൻ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന "വൺ ഹെൽത്ത്' രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല.
പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.
ചത്ത പക്ഷികളെ ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. ഇത് വന്യജീവികളോ തെരുവ് നായകളോ കടക്കാത്ത വിധത്തിലായിരിക്കണം. അറിഞ്ഞോ അറിയാതെയോ പക്ഷികളെ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. തൊഴിലാളികൾ ഫാമുകളിൽ പ്രവേശിക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കണം.
District News
രാമങ്കരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ ഛർദി, അതിസാരം എന്നിവയ്ക്ക് സമമായ ഷിഗല്ല രോഗം കുട്ടനാട്ടിൽ തലപൊക്കുന്നു. പണ്ട് വെള്ളപ്പൊക്ക കാലങ്ങളിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ നല്ല വേനൽക്കാലത്തും ഇത് പ്രകടമാകുന്നുവെന്നതാണ് സ്ഥിതി.
രണ്ടാഴ്ച മുന്‍പ് ചന്പക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് 11വയസ് പ്രായം വരുന്ന ഇരട്ടക്കുട്ടികൾക്കും, 5 വയസ് മാത്രം പ്രായം വരുന്ന ഇവരുടെ സഹോദരനും രോഗം സ്ഥിരീകരിച്ചത്.
ആദ്യം ചന്പക്കുളത്തെ ഗവ. ആശുപ്ത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഭേദമാകാതെ വന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപ്ത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയോടെ എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചന്പക്കുളത്തെ കുടുംബ വീട്ടിൽ നിന്നും കഴിഞ്ഞ 24ന് ഇവർ കാവാലത്തെ അമ്മവീട്ടിൽ പോകുകയും അവിടെ വച്ച് കുടിവെള്ള സംഭരണിയിലെ ജലം ഉപയോഗിച്ചതായും പറയുന്നു. 26ന് തിരികെ ഇവർ നാട്ടിലെത്തി. അടുത്ത ദിവസം ഇരട്ടക്കുട്ടികൾ സ്കൂളിലേക്ക് പോയെങ്കിലും തലവേദനയും ഛർദിയും മറ്റും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മോശമായ കുടിവെള്ളത്തിന്റെ ഉപയോഗമകാം രോഗം പിടിപെടാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നല്കുന്ന സൂചന.
Kerala
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ ശബരിമലയിൽ സ്വർണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. വിഎസ്എസ്സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം.
ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം കുറവ് വന്നതായി പരിശോധനയിൽ കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയിൽ നിന്നു ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.
തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വിഎസ്എസ്സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാ ഫലമാണിത്. ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ടാണിത്.
District News
തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും വെറ്ററിനറിവകുപ്പും പഞ്ചായത്തും ബോധവത്കരണ പരിപാടികൾ തുടങ്ങി. പഞ്ചായത്തിലെ സെന്റ് ജോസഫ് പള്ളിക്കു സമീപം ഒരാഴ്ചയ്ക്കുള്ളിൽ ഒന്നിലധികം കാക്കകൾ ചാകുകയും ചില കാക്കകളെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു.
ചത്ത കാക്കയെ വെറ്ററിനറി അധികൃതർ ഭോപ്പാലിലെ ലാബിലേക്കയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മേഖലയിലുള്ള കോഴി-താറാവ് കർഷകർക്കും വിടുകളിൽ വളർത്തുന്ന അലങ്കാര പക്ഷിവളർത്തുന്നവർക്കും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പക്ഷികൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ പിടിപെട്ടാൽ അധികൃതരെ അറിയിക്കുന്നതിനായി മെഡിക്കൽ ഓഫിസർ ഡോ. നീന ചന്ദ്രൻ, വെറ്ററിനറി സർജൻ ഡോ. അനുരാജ്, പഞ്ചായത്തംഗം വിനിത സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർദേശം നൽകി. ദേശാടന പക്ഷികളെത്തുന്ന ജില്ലയിലെ വല്ലത്തോട്, ചങ്ങരം, കുത്തിയതോട് പഞ്ചായത്തിന്റെ പള്ളിത്തോട്, തുറവൂർ പഞ്ചയത്തിന്റെ തുറവൂർകരി എന്നിവിടങ്ങളിൽ എത്തുന്നത് പക്ഷിപ്പനി എത്താനുള്ള സാധ്യത വർധിപ്പിപ്പികുന്നു. അതിനാൽ അതീവ നീരീക്ഷണത്തിലാണ് വെറ്ററിനറി വഭാഗം അധികൃതർ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.