x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലപാടില്‍ മാറ്റമില്ല; പെൻഷൻ പ്രായം ഉയർത്തരുത്: മന്ത്രി ഒ.ജെ. ജനീഷ്


Published: June 5, 2026 07:21 PM IST | Updated: June 5, 2026 07:21 PM IST

തൃശൂർ: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പെൻഷൻ പ്രായം ഉയർത്തരുതെന്ന് ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു.

സാമ്പത്തിക ഞെരുക്കത്തിന്‍റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശിപാര്‍ശ ചെയ്തിരുന്നു.

Tags : minister oj janeesh against pension age white paper

Recent News

Corehub Up