x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു


Published: June 5, 2026 06:18 PM IST | Updated: June 5, 2026 06:18 PM IST

തി​രു​വ​ന​ന്ത​പു​രം : മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ
വ​സ​തി​യി​ൽ ന​ട​ന്ന റെ​യ്ഡ് ക​ഴി​ഞ്ഞി​റ​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ളെ​യാ​ണ് പി​ണ​റാ​യി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.

റെ​യ്ഡ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് ആ​ക്ര​മി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മെ​യ് 27-നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) എ​ട്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്. മാ​സ​പ്പ​ടി കേ​സി​ലെ ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു റെ​യ്ഡ്.

റെ​യ്ഡ് ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തേ​ക്ക് മ​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ല്ലു​ക​ൾ, ഇ​ഷ്ടി​ക​ക​ൾ, മ​ര​ക്ക​ഷ്ണ​ങ്ങ​ൾ (കു​ര​വ​ടി​ക​ൾ) എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കാ​റു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

 

Tags : ed officials attacked case evidence collection

Recent News

Corehub Up