x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ റോ​ഡ് ചെ​ളി​ക്കു​ണ്ട്; ക​രാ​ർ ക​ന്പ​നി​ക്കി​ത് സ​ർ​വീ​സ് റോ​ഡ്


Published: June 11, 2026 12:53 AM IST | Updated: June 11, 2026 12:53 AM IST

ആ​ല​പ്പു​ഴ: വീ​തി​യു​മി​ല്ല, വെ​ളി​ച്ച​വു​മി​ല്ല, വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞ വ​ഴി. ചെ​ളി​ക്കു​ണ്ടെ​ന്നും മ​ണ​ൽ​ക്കൂ​ന​യെ​ന്നു​മൊ​ക്കെ നാ​ട്ടു​കാ​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്പോ​ൾ റോ​ഡ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള ക​രാ​ർ ക​ന്പ​നി​ക്കു​മാ​ത്രം ഇ​ത് സ​ർ​വീ​സ് റോ​ഡാ​ണ്. ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സ് മു​ത​ൽ പ​ഴ​യ ജെ​ട്ടി​യി​ലെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് വ​രെ​യു​ള്ള റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. മ​ഴ പെ​യ്ത​തോ​ടെ ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി. മൂ​ന്നു മീ​റ്റ​ർ പോ​ലും വീ​തി​യി​ല്ലാ​തെ കെ​ട്ടി​ട​വേ​സ്റ്റും മ​റ്റു​മി​ട്ട് നി​ർ​മി​ച്ച​റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ൻ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത സ്ഥ​ലം നോ​ക്കി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ തെ​ന്നി​വീ​ണും ചെ​ളി​യി​ൽ ച​വി​ട്ടി​യു​മാ​ണ് പ​ല​രും ഈ ​റോ​ഡ് താ​ണ്ടി​യെ​ത്തു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ ഒ​രു ആ​ബു​ല​ൻ​സി​നോ ഫ​യ​ർഫോ​ഴ്സി​നോ പോ​ലും എ​ത്താ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡ് വീ​തി​ക്കു​റ​വ് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ലം നി​ർ​മാ​ണം ത​ട​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കോ​ട​തി​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. ക​നാ​ലി​ന്‍റെ മ​റു​ക​ര​യി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽനി​ന്നു​ള്ള അ​ര​ണ്ട വെ​ളി​ച്ചം മാ​ത്ര​മാ​ണ് രാ​ത്രി​യി​ൽ ഈ ​ഭാ​ഗ​ത്തെ ഏ​ക ആ​ശ്ര​യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റു​ക​ളു​ടെ പ്ര​കാ​ശ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ​ല​രും ന​ട​ക്കു​ന്ന​ത്.

പാ​ലം നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് സ​ർ​വീ​സ് റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തെ ഗ​താ​ഗ​ത ക്കുരു​ക്കി​ൽനി​ന്നു ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. വൈ​എം​സി​എ, മു​ല്ല​യ് ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം​ കൂ​ടി​യാ​ണ് ഈ ​റോ​ഡ്. മ​ഴ പെ​യ്ത് റോ​ഡ് തോ​ടാ​യി മാ​റി​യ​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് പ​ല​രും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​തി​നി​ട​യ്ക്ക് ജെപി ട​വ​റി​നു മു​ന്നി​ലെ കാ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഉ​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തുത​ന്നെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രേ​സ​മ​യം ഇ​രു ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ ഇ​തു​മൂ​ലം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ഗ​ര​ത്തെ മു​ഴു​വ​ൻ ഗ​താ​ഗ​ത​ത്തേ​യും ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ കൂ​രു​ക്ക് പ​ല​പ്പോ​ഴും നീ​ളാ​റു​ണ്ട്. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളാ​രും ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്നി​ല്ല.

വെ​ള്ള​വും ചെ​ളി​യും; വെ​ളി​ച്ച​വുമി​ല്ല

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ ത്തി
നി​ർ​മാ​ണ ക​മ്പ​നി​യോ ന​ഗ​ര​സ​ഭ​യോ അ​ടി​യ​ന്തര​മാ​യി തെ​രു
വുവി​ള​ക്ക് സ്ഥാ​പി​ക്ക​ണം.

എ​തി​രേ വാ​ഹ​നം വ​ന്നാ​ൽ ഒ​തു​ങ്ങി നി​ൽ​ക്കാ​ൻ പോ​ലും സ്ഥ​
ല​മി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

ര​ണ്ട​ര മീ​റ്റ​റോ​ളം വീ​തി​യേ റോ​ഡി​നു​ള്ളൂ. പൈ​പ്പി​ടാ​ൻ കു​ഴി​
യെ​ടു​ത്ത ഭാ​ഗ​ത്തും മ​ഴ പെ​യ്ത​തോ​ടെ ചെളിക്കുളമായി.

പു​തി​യ​താ​യി നി​ർ​മി​ച്ച മൃ​ഗാ​ശു​പ​ത്രി മു​ത​ൽ ചെ​ത്തു​തൊ​ഴി​
ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സ് വ​രെ​യു​ള്ള സ​ർ​വീ​സ് റോ​ഡി​ലും
യാ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

Tags : Nattuvishesham Local News road muddy

Recent News

Corehub Up