x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ​ദി​നം : 26ന് ​​ജി​​ല്ല​​യി​​ല്‍ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ൾ


Published: June 11, 2026 11:30 PM IST | Updated: June 11, 2026 11:30 PM IST

കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​​ട്ര ല​​ഹ​​രി​​വി​​രു​​ദ്ധ​​ദി​​ന​​മാ​​യ 26ന് ​​ജി​​ല്ല​​യി​​ല്‍ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന നാ​​ര്‍​കോ കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍(​​എ​​ന്‍​കോ​​ര്‍​ഡ്) യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ്, ആ​​രോ​​ഗ്യം, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ ത​​ല​​ത്തി​​ലും നി​​യോ​​ജ​​ക മ​​ണ്ഡ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലും ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​നു​​ക​​ള്‍, ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ള്‍, മാ​​ര​​ത്ത​​ണ്‍, സൈ​​ക്ല​​ത്തോ​​ണ്‍, ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. ജേ​​സീ​​സ്, റോ​​ട്ട​​റി ക്ല​​ബ്ബ്, ല​​യ​​ണ്‍​സ് ക്ല​​ബ്ബ് തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കും.

സ്‌​​കൂ​​ളു​​ക​​ളി​​ല്‍ അ​​ന്ന് ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും വ്യാ​​പ​​ന​​വും ത​​ട​​യാ​​ന്‍ പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ് വ​​കു​​പ്പു​​ക​​ള്‍ ന​​ട​​ത്തി​​വ​​രു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ യോ​​ഗം വി​​ല​​യി​​രു​​ത്തി.

ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ ഡി. ​​ഷി​​ബു, പാ​​ലാ ആ​​ര്‍​ഡി​​ഒ ഇ.​​എം. സ​​ഫീ​​ര്‍, ഡി​​വൈ​​എ​​സ്പി​​മാ​​രാ​​യ എ​​സ്. ആ​​ഷാ​​ദ്, വി​​ശാ​​ല്‍ ജോ​​ണ്‍​സ​​ണ്‍, കെ. ​​സ​​ദ​​ന്‍, കെ.​​ആ​​ര്‍. ബി​​ജു, കെ. ​​സ​​ജീ​​വ്, കെ.​​എ​​സ്. അ​​രു​​ണ്‍, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​സ്. സ​​ഞ്ജീ​​വ് കു​​മാ​​ര്‍, വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ര്‍ ഹ​​ണി ജി. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham Local Desk International Day district on the 26th

Recent News

Corehub Up