ഇരിങ്ങാലക്കുട: ലോക ഫുട്ബോളിന്റെ മഹാമേളയ്ക്കു വേദിയാകുന്ന യുഎസ്എയിലെ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുടക്കാരന്റെ സാന്നിധ്യം. ഫിഫ ലോകകപ്പ് ഔദ്യോഗിക വോളന്റിയര്‍ സംഘത്തില്‍ ഇടംനേടി ലോജോ കോലങ്കണ്ണി നാടിന്റെ അഭിമാനമായി.
ലോസ് ആഞ്ചലസിലെ ഇങ്കിള്‍വുഡ് സോഫി സ്റ്റേഡിയത്തിലാണ് ലോജോ സേവനത്തിനെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 5.30നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പരാഗ്വേയുടെ പതാകയുമായി വോളന്റിയര്‍മാരുടെ നിരയിലും ലോജോ ഉണ്ടാകും. തുടര്‍ന്നു രാവിലെ 6.30 ന് യുഎസ്എയും പരാഗ്വേയും തമ്മിലുള്ള ആദ്യമത്സരം ഇതേ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ചിറമ്മല്‍ കോലങ്കണ്ണി ലോന - ഏല്യ ദമ്പതികളുടെ മകനാണ് ലോജോ. മൂന്നു പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസിലാണ് താമസം.
Tags : Nattuvishesham Local Desk Lojo Kolankanni FIFA volunteer