x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവന്‍റെ നൂൽപാലത്തിൽ അദ്ഭുത രക്ഷപ്പെടൽ


Published: June 12, 2026 01:40 AM IST | Updated: June 12, 2026 01:40 AM IST

കൊ​ച്ചി: ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട, ടി​പ്പ​ര്‍ ലോ​റി പാ​ല​ത്തി​ന്‍റെ കൈ​വ​രി ഇ​ടി​ച്ചുത​ക​ര്‍​ത്ത് കാ​യ​ലി​നു മു​ക​ളി​ലേ​ക്ക് തൂ​ങ്ങി​നി​ന്ന​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശ​ങ്ക പ​ര​ത്തി.

തേ​വ​ര​യി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ല​ത്തി​ലാ​ണു മാ​ലി​ന്യ​വു​മാ​യി പോ​യ ടി​പ്പ​ര്‍​ലോ​റി​യാ​ണ് കൈ​വ​രി ത​ക​ര്‍​ത്ത് കാ​യ​ലി​ലേ​ക്കു തൂ​ങ്ങി​ക്കി​ട​ന്ന​ത്. ടി​പ്പ​ർ ഡ്രൈ​വ​ര്‍ വ​ര്‍​ക്ക​ല സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 12.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തോ​പ്പും​പ​ടി​യി​ല്‍​നി​ന്നു മാ​ലി​ന്യ​വു​മാ​യി ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി പാ​ല​ത്തി​ല്‍​വ​ച്ച് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​റി​ൽ ഇ‌​ടി​ക്കു​ക​യാ​യി​രു​ന്നു.​ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി ഇ​ടി​ച്ചു​ത​ക​ര്‍​ത്തു മു​ന്നോ​ട്ടു​പോ​യി.

ലോ​റി​യു​ടെ കാബി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ഭാ​ഗം പാ​ല​ത്തി​ല്‍നി​ന്നു പു​റ​ത്തേ​ക്ക് ത​ള്ളി കാ​യ​ലി​ന് മു​ക​ളി​ല്‍ ത​ങ്ങിനി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി. പി​ന്‍​ഭാ​ഗം ഫു​ട്പാ​ത്തി​ല്‍ ഉ​ര​സി ഇ​ടി​ച്ചു നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഡീ​സ​ല്‍ ടാ​ങ്കി​നു ചെ​റി​യ ചോ​ര്‍​ച്ച​യു​ണ്ടാ​യി. മു​ന്‍​വ​ശം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ഇ​ട​തു​വ​ശ​ത്തെ ട​യ​ര്‍ പൊ​ട്ടു​ക​യും ചെ​യ്തു.

അ​പ​ക​ട​സ​മ​യ​ത്ത് സു​നി​ല്‍​കു​മാ​ര്‍ മാ​ത്ര​മാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഓ​ടി​ക്കൂ​ടി​യ​വ​രും ചേ​ര്‍​ന്നാ​ണ് ലോ​റി​യി​ല്‍​നി​ന്ന് സു​നി​ല്‍​കു​മാ​റി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സു​നി​ല്‍ കു​മാ​റി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷ​വും നി​ര്‍​ത്താ​തെ പോ​യ ടാ​ങ്ക​ര്‍ ലോ​റി പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.

മാ​ലി​ന്യ​നീ​ക്ക​ത്തി​നാ​യി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ക​രാ​റി​നെ​ടു​ത്തി​ട്ടു​ള്ള ലോ​റി വി​ന്‍​സെ​ന്‍റ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് ഏ​റെ നേ​രം പാ​ല​ത്തി​ല്‍ ഗാ​ത​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സൗ​ത്ത് പോ​ലീ​സ് എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ക്ല​ബ് റോ​ഡി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വൈ​കു​ന്നേ​രം നാ​ലോ​ടെ വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ല്‍ നി​ന്ന് ര​ണ്ട് ക്രെ​യി​നു​ക​ള്‍ എ​ത്തി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി. ഇ​തി​നി​ടെ ഒ​രു ക്രെ​യി​നി​ന്‍റെ വ​ടം പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ലോ​റി ഉ​യ​ര്‍​ത്തു​ന്ന ജോ​ലി കു​റ​ച്ചു നേ​രം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് മ​റ്റൊ​രു വ​ടം എ​ത്തി​ച്ച് നാ​ല​ര​യോ​ടെ ലോ​റി ഉ​യ​ര്‍​ത്തി മാ​റ്റി തേ​വ​ര ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ട്ടു. ക്ല​ബ് റോ​ഡ് ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍.​ അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ലോ​റി മാ​റ്റി​യ ശേ​ഷം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി.

ര​​ണ്ടു ത​​വ​​ണ ടാ​​ങ്ക​​ര്‍ ഇ​​ടി​​ച്ചു; ര​​ണ്ടാ​​മ​​ത്തേ​​തി​​ല്‍ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി: ഡ്രൈ​​വ​​ര്‍

കൊ​​ച്ചി: അ​​മി​​ത​​വേ​​ഗ​​ത​​യി​​ല്‍ ഓ​​വ​​ര്‍ടേ​​ക്ക് ചെ​​യ്ത ടാ​​ങ്ക​​ര്‍ ലോ​​റി ര​​ണ്ടു ത​​വ​​ണ ത​​ന്‍റെ ടി​​പ്പ​​റി​​ൽ ഇ​​ടി​​ച്ചു​​വെ​​ന്ന് ഡ്രൈ​​വ​​ര്‍ സു​​നി​​ല്‍ കു​​മാ​​ര്‍. ന​​ല്ല വേ​​ഗ​​ത്തിലാ​​യി​​രു​​ന്ന ടാ​​ങ്ക​​ര്‍ ആ​​ദ്യം ഇ​​ടി​​ച്ച​​പ്പോ​​ള്‍ അ​​ത് അ​​റി​​യി​​ക്കാ​​ന്‍ കൈ ​​പു​​റ​​ത്തി​​ടാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ അ​​ടു​​ത്ത ഇ​​ടി​​യു​​ണ്ടാ​​യി.

ഇ​​തോ​​ടെ പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി ഇ​​ടി​​ച്ചു ത​​ക​​ര്‍ത്ത് വ​​ണ്ടി മു​​ന്നോ​​ട്ടു​​പോ​​യി. വ​​ണ്ടി​​യു​​ടെ മു​​ന്‍ ഭാ​​ഗം പാ​​ല​​വും ക​​ട​​ന്ന് കാ​​യ​​ലി​​ന് മു​​ക​​ളി​​ലാ​​യി.

ഇ​​തി​​നി​​ട​​യി​​ല്‍ ട​​യ​​റും പൊ​​ട്ടി. അ​​പ​​ക​​ടം ക​​ണ്ട് ഓ​​ടി​​യെ​​ത്തി​​യ​​വ​​രാ​​ണ് വാ​​ഹ​​ന​​ത്തി​​ല്‍ നി​​ന്നും ഇ​​റ​​ക്കി​​യ​​തെ​​ന്ന് സു​​നി​​ല്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Tags : Miraculous escape rope bridge of life Tipper Lorry Accident

Recent News

Corehub Up