x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വീണ്ടും അശാന്തി രണ്ടു പേരെ വെടിവച്ചു കൊന്നു, വീടുകൾ കത്തിച്ചു


Published: June 12, 2026 12:11 AM IST | Updated: June 12, 2026 12:11 AM IST

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാം​​​​ജോം​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ര​​​​ണ്ടു പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു. 30 വീ​​​​ടു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ ആ​​​​റു നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 4.55ന് ​​​​കു​​​​ൽ​​​​ടു​​​​ഹ് കു​​​​ക്കി ഗ്രാ​​​​മ​​​​ത്തി​​​​ലാണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ്യാ​​​​ൻ​​​​മ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് ഗ്രാ​​​​മം. കു​​​​ൽ​​​​ടു​​​​ഹ് ച​​​​ർ​​​​ച്ച് ഹെ​​​​ഡ് ഡീ​​​​ക്ക​​​​നും യൂ​​​​ത്ത് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ചെ​​​​യ​​​​ർ​​​​മാ​​​​നും ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ഡോ.​​​​ ലാം​​​​ടി​​​​ൻ​​​​താം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ കു​​​​ക്കി ബാ​​​​പ്റ്റി​​​​സ്റ്റ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ അ​​​​പ​​​​ല​​​​പി​​​​ച്ചു. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ക്ര​​​​മി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞിട്ടി​​​​ല്ല.

ഒ​​​രു മാ​​​സ​​​മാ​​​യി കാ​​​ണാ​​​താ​​​യ ആ​​​റു നാ​​​ഗാ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മേ​​​ഖ​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മേ​​​യ് ഒ​​​ന്പ​​​തി​​​ന് മൂ​​​ന്നു കു​​​ക്കി ക്രൈസ്തവ സ​​​ഭാ നേ​​​താ​​​ക്ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് കു​​​ക്കി-​​​നാ​​​ഗാ സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു വി​​​ഭാ​​​ഗ​​​വും എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് പ​​​തി​​​വാ​​​യി. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും 14 പേ​​​രെ വീ​​​തം ഇ​​​രു വി​​​ഭാ​​​ഗ​​​വും വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, നാ​​​ഗാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ആ​​​റു പേ​​​രെ​​​ക്കു​​​റി​​​ച്ച് ഒ​​​രു വി​​​വ​​​ര​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

Tags : shot dead Two people houses burned Manipur

Recent News

Corehub Up