കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലുണ്ടായ സംഭവത്തിൽ കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്.
അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഹാൻഡിലുകൾ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു.
ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Bikes Collide Shooting Reels