ന്യൂഡൽഹി: രാഷ്ട്രീയത്തിൽ തനിക്കു വെല്ലുവിളി നേരിടേണ്ടിവന്നപ്പോൾ സഹായഹസ്തവുമായെത്തിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ പ്രതിസന്ധിഘട്ടത്തിൽ കൈവിടാനില്ലെന്ന് അസൻസോളിൽനിന്നുള്ള തൃണമൂൽ എംപിയും നടനുമായ ശത്രുഘൻ സിൻഹ.
ഭയവും സമ്മർദവുംമൂലം പലരും പാർട്ടി വിട്ടു. അത്തരത്തിൽ പാർട്ടിയെഒറ്റപ്പെടുത്താനില്ല-സിൻഹ പറഞ്ഞു. ഒരിക്കൽ ബിജെപിക്കൊപ്പമായിരുന്ന ശത്രുഘൻ സിൻഹ പാർട്ടി വിടുമെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ചില റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
Tags : Shatrughan Sinha trinamool congress crisis Mamata banerjee