x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ​ത്യം പ​റ​ഞ്ഞാ​ൽ ഞാ​ൻ കു​ടു​ങ്ങും, അ​വ​ർ ശ​ക്ത​രാ​ണ്"; രാ​മ​ക്ഷേ​ത്ര ഫ​ണ്ട് വി​വാ​ദ​ത്തി​ൽ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗ്


Published: June 11, 2026 06:56 PM IST | Updated: June 11, 2026 06:56 PM IST

ല​ഖ്‌​നൗ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ല​ഭി​ച്ച സം​ഭാ​വ​ന​ക​ളി​ൽ വ​ൻ തി​രി​മ​റി​യും മോ​ഷ​ണ​വും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ സ​ത്യം തു​റ​ന്നു​പ​റ​യാ​ൻ ത​നി​ക്ക് ഭ​യ​മാ​ണെ​ന്നും ബി​ജെ​പി നേ​താ​വും മു​ൻ എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. ക്ഷേ​ത്ര ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഷ്‌​നോ​ഹ​ർ​പൂ​രി​ലെ സ്വ​ന്തം വ​സ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗ് ക​ടു​ത്ത വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ ഫ​ണ്ട് വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​റി​യാ​മെ​ന്നും എ​ന്നാ​ൽ നി​ല​വി​ൽ അ​ത് വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"ഞാ​ൻ വ​ള​രെ ദു​ർ​ബ​ല​നാ​യ ഒ​രു വ്യ​ക്തി​യാ​ണ്. ഞാ​ൻ സ​ത്യം പ​റ​ഞ്ഞാ​ൽ വ​ലി​യ കു​ഴ​പ്പ​ത്തി​ലാ​കും, കാ​ര​ണം അ​വ​ർ വ​ള​രെ ശ​ക്ത​രാ​യ ആ​ളു​ക​ളാ​ണ്. സ​ത്യം തു​റ​ന്നു​പ​റ​യാ​നു​ള്ള ധൈ​ര്യം ഇ​പ്പോ​ൾ എ​നി​ക്കി​ല്ല. സ​മ​യം വ​രു​മ്പോ​ൾ ഞാ​ൻ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാം."

എ​ന്നാ​ൽ താ​ൻ ഉ​ദ്ദേ​ശി​ച്ച 'ശ​ക്ത​രാ​യ ആ​ളു​ക​ൾ' ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഫ​ണ്ട് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ ബി​ജെ​പി എം​പി​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

 

Tags : Brij Bhushan Singh Ayodhya Latest News

Recent News

Corehub Up