x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ്: വ്യാ​ജ ടി​വി ആ​പ്പു​ക​ൾ വ​ഴി പ​ണം ത​ട്ടു​ന്ന​താ​യി പോ​ലീ​സ്


Published: June 11, 2026 11:51 PM IST | Updated: June 11, 2026 11:53 PM IST

തി​രു​വ​ന​ന്ത​പു​രം: ഫി​ഫ ലോ​ക​ക​പ്പ് 2026 തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ല​ക്ഷ്യ​മി​ട്ട് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ്. ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം, വാ​ട്സ്ആ​പ്, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന "ഫി​ഫ വേ​ൾ​ഡ് ക​പ്പ് ലൈ​വ് ഫ്രീ, "1000+ ​ടി​വി ചാ​ന​ലു​ക​ൾ സൗ​ജ​ന്യം.

"പ്രീ​മി​യം ഒ​ടി​ടി ഉ​ള്ള​ട​ക്കം സൗ​ജ​ന്യം', "പ​ര​സ്യ​ങ്ങ​ളി​ല്ലാ​തെ സി​നി​മ​ക​ളും മ​ത്സ​ര​ങ്ങ​ളും' തു​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ളു​ടെ മ​റ​വി​ൽ, എ​ച്ച്ഇ​സ​ഡ് ടി​വി, ഓ​പ്പ​ണ്‍ ടി​വി, എ​ൻ​ബി ടി​വി, മാ​ക്സ് ടി​വി തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ ഔ​ദ്യോ​ഗി​ക ആ​പ്ലി​ക്കേ​ഷ​ൻ പോ​ലെ തോ​ന്നു​ന്ന വ്യാ​ജ എ​പി​കെ ഫ​യ​ൽ ഡൗ​ണ്‍​ലോ​ഡ് ലി​ങ്കു​ക​ളി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​തി​ന് ശേ​ഷം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി സ​ജീ​വ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഇ​തി​ലൂ​ടെ ഫോ​ണി​ന്‍റെ ആ​ക്സ​സ​ബി​ലി​റ്റി സ​ർ​വീ​സ്, നോ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ക്സ​സ് തു​ട​ങ്ങി​യ എ​ല്ലാ അ​നു​മ​തി​ക​ളും നേ​ടി സു​ര​ക്ഷാ സം​വി​ധാ​നം ദു​ർ​ബ​ല​പ്പെ​ടു​ത്തും.

ഉ​ട​മ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഫോ​ണി​ലെ വി​വി​ധ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് ത​ട്ടി​പ്പു​കാ​ർ പ്ര​വേ​ശി​ക്കും. ഇ​തി​ലൂ​ടെ ഫോ​ണി​ന്‍റെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി ത​ട്ടി​പ്പു​കാ​ർ കൈ​വ​ശ​പ്പെ​ടു​ത്തി യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Tags : FIFA World Cup Police TV

Recent News

Corehub Up