ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിൽ പരിപാടിക്കിടെയുള്ള പരസ്യങ്ങൾക്കുണ്ടായിരുന്ന സമയപരിധി നീക്കംചെയ്തു. ഒരു പരിപാടിക്കിടെ മണിക്കൂറിൽ 12 മിനിറ്റ് മാത്രം പരസ്യമെന്ന പരിധിയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പിൻവലിച്ചത്.
വരിക്കാർ നൽകുന്ന പണത്തിനു മികച്ച സേവനം ഉറപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം പരസ്യങ്ങൾക്കുള്ള സമയത്തിൽ പരിധി വച്ചിരുന്നത്.
എങ്കിലും ടെലിവിഷൻ പ്രക്ഷേപണ മേഖലയിലെ ഗണ്യമായ മാറ്റങ്ങൾ, വർധിച്ച മത്സരം, ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ന്യായമായ മത്സരം സാധ്യമാക്കുന്നതിനും ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസും ലക്ഷ്യമിട്ടാണ് പരിധി നീക്കം ചെയ്തതെന്നു മന്ത്രാലയം അറിയിച്ചു.