മാങ്കാംകുഴി: ഗ്രാമങ്ങളിലെ മലയാളിയുടെ ഹൃദയസ്പന്ദനങ്ങൾക്ക് ഇനി കാൽപന്തിന്റെ താളം. കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകർ ഗ്രാമങ്ങൾ കീഴടക്കിയിരിക്കുകയാണ്. വെട്ടിയാർ പാറക്കുളങ്ങര, നാലുമുക്ക് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷൻ എന്നീവിടങ്ങളിൽ അർജന്റീന ആരാധകർ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് ആവേശം വാനോളം ഉയർത്തി.
പറക്കുളങ്ങരയിലും ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിലും ബ്രസീൽ ആരാധകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറത്തികാട് ആൽത്തറ ജംഗ്ഷന് സമീപം പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും കൂറ്റൻ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. മാങ്കാംകുഴി അറുനൂറ്റിമംഗലം നാലുമുക്ക് പാറക്കുളങ്ങര വെട്ടിയാർ പ്രദേശങ്ങളിലെ അർജന്റീന ആരാധകർ ആരംഭിച്ച അർജന്റീന ഫാൻസ് അസോസിയേഷനും മാങ്കാംകുഴി വാട്സ്ആപ് ഗ്രൂപ്പും സജീവമായി ഫുടബോൾ ആവേശം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.
Tags : Nattuvishesham Local Desk Villages football frenzy