x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽനിന്നും നാല് ചാക്ക് നിരോധിത പുകയില പിടികൂടി


Published: June 11, 2026 08:59 PM IST | Updated: June 11, 2026 08:59 PM IST

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് സമീപമുള്ള ബിൽഡിംഗിന്‍റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ,എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags : bags banned tobacco seized Perumbavoor

Recent News

Corehub Up