x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ഞ്ചെ​രു​വു​ക​ളി​ലെ പ​ടു​താ​ക്കു​ള​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്നു


Published: June 11, 2026 11:20 PM IST | Updated: June 11, 2026 11:20 PM IST

ചെ​റു​തോ​ണി: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം പെ​രു​ങ്കാ​ല​യി​ലെ മ​ല​ഞ്ചെ​രു​വു​ക​ളി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത പ​ടു​താ​ക്കു​ള​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. കി​ഴു​ക്കാം​തൂ​ക്കാ​യ മ​ല​നി​ര​ക​ളി​ൽ ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള നി​ര​വ​ധി പ​ടു​താ​ക്കു​ള​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

പ​ടു​താ​ക്കു​ള​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. മ​ണ്ണൊ​ലി​പ്പ് കൂ​ടു​ത​ലു​ള്ള​തും മ​ണ്ണി​ന് ഉ​റ​പ്പ് കു​റ​വു​ള്ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ള​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല കു​ള​ങ്ങ​ളി​ൽ പ​ടു​ത വി​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ഴ​വെ​ള്ളം നേ​രി​ട്ട് മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തു​മൂ​ലം മ​ണ്ണി​ലെ ജ​ലാം​ശം വ​ർ​ധി​ച്ച് മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത കൂ​ടു​മെ​ന്നാ​ണ് ആ​ശ​ങ്ക.

പൈ​നാ​വ്-​താ​ന്നി​ക്ക​ണ്ടം-​അ​ശോ​ക ക​വ​ല ഹൈ​വേ​ക്ക് മു​ക​ളി​ലു​ള്ള മ​ല​ഞ്ചെ​രു​വു​ക​ളി​ലും പൈ​നാ​വ്-​പെ​രു​ങ്കാ​ല-​ആ​ന​ക്കൊ​മ്പ​ൻ റോ​ഡി​ന് മു​ക​ളി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​രം പ​ടു​താ​ക്കു​ള​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ്ര​ദേ​ശ​ത്തെ പ​ടു​താ​ക്കു​ള​ങ്ങ​ൾ​ക്ക് താ​ഴ്ഭാ​ഗ​ത്താ​യു​ണ്ട്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു കു​ള​ത്തി​ലെ വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞെ​ങ്കി​ലും വീ​ണ്ടും മ​ഴ ക​ന​ത്താ​ൽ കു​ളം നി​റ​യും. അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : Nattuvishesham Local Desk cliffs on the mountainside threat

Recent News

Corehub Up