x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ ക​രി​ങ്കൊ​ടി കേ​സ്: വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്രം ന​ൽ​കി


Published: June 11, 2026 08:01 PM IST | Updated: June 11, 2026 08:01 PM IST

ക​ണ്ണൂ​ർ: മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​രി​ൽ ന​ട​ന്ന ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സി​ന്‍റെ മ​ല​ക്കം​മ​റി​ച്ചി​ൽ. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള കു​റ്റ​പ​ത്ര​മാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. കേ​സ് തി​ക​ച്ചും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി​രു​ന്നു​വെ​ന്ന് ഇ​തോ​ടെ തെ​ളി​ഞ്ഞ​താ​യി കെ​എ​സ്‌​യു പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25-നാ​യി​രു​ന്നു ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് വീ​ണാ ജോ​ർ​ജി​നെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മ​ന്ത്രി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ധ​ശ്ര​മം, ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ൽ എം.​സി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ, സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​വു​ക​യും കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ത​ന്നെ ആ​രും ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് വീ​ണാ ജോ​ർ​ജ് ത​ന്നെ മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഗു​രു​ത​ര വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് നി​ർ​ബ​ന്ധി​ത​രാ​യ​ത്.

കെ​ട്ടി​ച്ച​മ​ച്ച കേ​സി​ൽ നി​ര​പ​രാ​ധി​ക​ളാ​യ പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​ച്ച​തി​ന് വീ​ണാ ജോ​ർ​ജ് പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ൽ എം​സി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​കി​യ മു​ൻ മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​സി​ൽ പു​നഃ​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് കെ​എ​സ്‌​യു​വി​ന്‍റെ ആ​വ​ശ്യം.

Tags : Veena George Police Kannur Latest News

Recent News

Corehub Up