x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാനയാക്രമണം; കൃഷിയും വാട്ടര്‍ ടാങ്കുകളും നശിപ്പിച്ചു


Published: June 11, 2026 05:12 PM IST | Updated: June 11, 2026 05:24 PM IST

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയില്‍ വീണ്ടും വീടിന് നേരെ കാട്ടാനയാക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എല്‍ദോസിന്റെ വീടിന്റെ ചാര്‍ത്ത്, വിറകുപുര, വാട്ടര്‍ ടാങ്കുകള്‍, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി. പ്രദേശത്ത് സ്ഥിരമായി കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്.

വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ ഇന്നലെയും കാട്ടാനകള്‍ എത്തുകയും ഒരു വീടിന് മുകളിലേക്ക് പനമരം മറിടച്ചിടുകയും ചെയ്തിരുന്നു.

ആറേഴ് വര്‍ഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്‍സിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്.

Tags : elephant attacks crops water tank

Recent News

Corehub Up