x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ മു​നി​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ന്നു 

വെബ് ഡെസ്‌ക്
Published: August 3, 2026 06:18 AM IST | Updated: August 3, 2026 06:18 AM IST

പ്രതീകാത്മക ചിത്രം

ഔം​റ​ഗാ​ബാ​ദ്: ബി​ഹാ​റി​ലെ ഔ​റം​ഗാ​ബാ​ദ് ജി​ല്ല​യി​ൽ മു​നി​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു കൊ​ന്നു. ദെ​ഹ്റി-​ഡാ​ൽ​മി​യ ന​ഗ​ർ കൗ​ൺ​സി​ലി​ലെ എ​ക്സ്ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി​മ​ൽ കു​മാ​റാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബാ​രു​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ധ​ണൗ​ട്ടി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സ​ൺ ക​നാ​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ദെ​ഹ്റി​യി​ൽ​നി​ന്നു പാ​റ്റ്ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മ​ൽ കു​മാ​റി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ അ​ക്ര​മി​ക​ൾ വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് ഔ​റ​ഗാ​ബാ​ദ് എ​സ്പി ഉ​പേ​ന്ദ്ര​നാ​ഥ് വ​ർ​മ പ​റ​ഞ്ഞു. ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ജ​മു​ഹാ​ർ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ല​യ്ക്കു പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.

Tags : Municipal official shot dead Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up