അഭിജീത് ദീപ്കെ
ഛത്രപതി സംഭാജിനഗർ: ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിനുശേഷമുള്ള കർമപരിപാടികൾ ആസൂത്രണംചെയ്യുന്നതിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾ കൂടിയാലോചനകളിലേക്ക്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ഛത്രപതി സംഭാജിനഗറിലെ വസതയിൽ ബുധനാഴ്ചയാണ് ആലോചനായോഗം.
ഡൽഹി പ്രക്ഷോഭത്തിനുശേഷം കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കണമെന്ന് സന്നദ്ധഭടന്മാരോടും അണികളോടും സിജിപി നേതൃത്വം അഭ്യർഥിച്ചിരുന്നു. നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനു യോഗത്തിൽ പങ്കെടുക്കണമെന്ന് ഇവരോടും സിജിപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗശേഷം മാധ്യമപ്രവർത്തകരെ കാണുമെന്നും സിജെപി വ്യക്തമാക്കി.
Tags : Future CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs