x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വെബ് ഡെസ്ക്
Published: August 3, 2026 03:30 AM IST | Updated: August 3, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാതശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്ത് യുവതി. സംവത്തിൽ വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മയെയാണ് (20) പോലീസ് കസ്റ്റഡിയിലെടുത്തത്. അവിവാഹിതയായ യുവതി ഗർഭിണിയായതിനെത്തുടർന്നുള്ള അപമാനഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഗുരുതരമായ രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഗർഭം അലസിപ്പിക്കാനായി ഇവർ നേരത്തേ ഗുളിക കഴിച്ചിരുന്നുവെന്നും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

തുടർന്ന് എസ്എടി ആശുപത്രിയിലെ വെയിറ്റിംഗ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയിൽ പ്രവേശിച്ച ഗ്രീഷ്മ അവിടെവച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം ഇവർ ശുചിമുറിക്കുള്ളിൽ തുടർന്നു.

പുറത്തിറങ്ങിയ ഗ്രീഷ്മയുടെ വസ്ത്രങ്ങളിൽ രക്തക്കറയുണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംശയം പ്രകടിപ്പിച്ചത്. കൂടാതെ, നിറവയറുമായി ശുചിമുറിയിൽ കയറിയ യുവതി പുറത്തിറങ്ങിയപ്പോൾ വയറിന്‍റെ വലിപ്പം കുറഞ്ഞതും സംശയത്തിന് ആക്കംകൂട്ടി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഗർഭിണിയായിരുന്നുവെന്നും ശുചിമുറിയിൽവച്ച് ഗർഭം അലസിയെന്നുമാണ് ഗ്രീഷ്മ ആദ്യം മറുപടി നൽകിയത്. അവിടെയുണ്ടായിരുന്നവർ ഉടൻതന്നെ വിവരം ആശുപത്രി അധികൃതരെയും പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ശുചിമുറിയുടെ ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയ്ക്ക് ഒപ്പമാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Tags : Woman Arrested NewbornBaby Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up