Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewbornBaby

പാക്കിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 15 നവജാതശിശുക്കൾ വെന്തുമരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. ഇസ്‌ലാമാബാദിലെ "പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്' ആശുപത്രിയുടെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്.

വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും സംഭവസ്ഥലത്തുതന്നെ വെന്തുമരിക്കുകയായിരുന്നു. കടുത്ത പുകയിലും തീയിലും പെട്ട ഒരു കുഞ്ഞിനെ മാത്രമാണ് അത്യാഹിത വിഭാഗത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്താനായത്.

ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുള്ള വാർഡിലെ എയർകണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടത്തിന്‍റെ തുടക്കം. സ്ഫോടനത്തെ തുടർന്ന് വാർഡിൽ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിന്‍റെ ചില്ലുകൾ തകർത്ത് അകത്തുകടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ പൂർണമായി അണച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Latest News

Corehub Up