x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഷവാഹിനിയായി മീനച്ചിലാർ

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: August 3, 2026 01:47 AM IST | Updated: August 3, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

പാ​​​ലാ: ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ നി​​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന മീ​​​ന​​​ച്ചി​​​ലാ​​റി​​ലെ കാ​​ഴ്ച. വി​​ഷം​​പേ​​റു​​ന്ന വെള്ളമാണ് മീ​​ന​​ച്ചി​​ലാ​​ർ വ​​ഹി​​ച്ച​​ത്. പ്ലാ​​​സ്റ്റി​​​ക് അ​​ട​​ക്ക​​മു​​ള്ള മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ പ്ര​​വ​​ഹി​​ച്ചു​.

ഇ​​തു മ​​​ണി​​​ക്കൂ​​​റു​​​ക​​ളോ​​ളം നീ​​ണ്ടു​​നി​​ന്നു. ഈ ​​മാ​​ലി​​ന‍്യ​​ങ്ങ​​ൾ എ​​ത്ര​​മാ​​ത്രം ജ​​ല​​സ്രോ​​ത​​സു​​ക​​ളെ വി​​ഷ​​ലി​​പ്ത​​മാ​​ക്കു​​മെ​​ന്നാ​​ണ് ക​​ണ്ടു​​നി​​ന്ന​​വ​​ർ ആ​​ശ​​ങ്ക​​പ്പെ​​ട്ട​​ത്. ഗു​​രു​​ത​​ര​​മാ​​ണ് ഈ ​​അ​​വ​​സ്ഥ. ഈ ​​മാ​​ലി​​ന‍്യ​​ങ്ങ​​ളി​​ൽ എ​​ന്തെ​​ല്ലാം വി​​ഷ​​വ​​സ്തു​​ക്ക​​ളു​​ണ്ടെ​​ന്ന് ആ​​ർ​​ക്കാ​​ണ് അ​​റി​​യു​​ന്ന​​ത്.

ഇ​​ത്ര​​മാ​​ത്രം മാ​​ലി​​ന‍്യം ആ​​റി​​ലേ​​ക്കെ​​ത്തി​​യ​​തി​​നു പി​​ന്നി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത​​യു​​ണ്ടോ​​യെ​​ന്നും സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. മീ​​​ന​​​ച്ചി​​​ലാ​​​റി​​ന്‍റെ പ്ര​​​ഭ​​​വകേ​​​ന്ദ്രം മു​​​ത​​​ലു​​​ള്ള മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​ണ് കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം ഒ​​​ഴു​​​കി​​യ​​ത്.

ആ​​റി​​നു കു​​റു​​കെ​​യു​​ള്ള നി​​ര​​വ​​ധി​​യാ​​യ പാ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം മാ​​ലി​​ന‍്യ​​ങ്ങ​​ൾ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്നു​​മു​​ണ്ട്. ആ​​റി​​നു സ​​മീ​​പ​​ത്തെ കി​​ണ​​റു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ലേ​​ക്കും ഈ ​​മാ​​ലി​​ന‍്യ​​ത്തി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ക​​ട​​ന്നു​​ക​​യ​​റും.

Tags : Meenachil River PoisonCarrier Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up