x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ൻ തു​ട​ർ​ന്നാ​ൽ ഞാ​ൻ പ​ടി​യി​റ​ങ്ങും ; ദീ​ദി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ക​ല്യാ​ൺ ബാ​ന​ർ​ജി


Published: June 11, 2026 04:50 PM IST | Updated: June 11, 2026 05:00 PM IST

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ പി​ള​ർ​പ്പ് പു​തി​യ ത​ല​ത്തി​ലേ​ക്ക്. മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ടു​ത്ത വി​ശ്വ​സ്‌​ത​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ ക​ല്യാ​ൺ ബാ​ന​ർ​ജി വി​മ​ത​സ്വ​രം ഉ​യ​ർ​ത്തി രം​ഗ​ത്തെ​ത്തി. മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​നും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി.

പാ​ർ​ട്ടി​യി​ൽ താ​ൻ വേ​ണോ അ​തോ അ​ഭി​ഷേ​ക് ബാ​ന​ർ​ജി വേ​ണോ​യെ​ന്ന് മ​മ​ത തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ക​ല്യാ​ൺ ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യി​ല്ലാ​തെ പാ​ർ​ട്ടി​ക്ക് മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മ​മ​ത ക​രു​തു​ന്ന​തെ​ങ്കി​ൽ താ​ൻ പാ​ർ​ട്ടി​യി​ൽ തു​ട​രി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ അ​ഹ​ങ്കാ​ര​മാ​ണ് ഈ ​ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ത​ന്നെ ന​യി​ച്ച​ത്. അ​ഭി​ഷേ​ക് സ്വ​യം ഒ​രു രാ​ജാ​വാ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. ഇ​ത്ത​രം മ​നോ​ഭാ​വം കാ​ര​ണം പാ​ർ​ട്ടി ത​ക​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : Mamata Banerjee tmc crisis kalyan banerjee

Recent News

Corehub Up