x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​വ​ര പാ​ല​ത്തി​ലെ അ​പ​ക​ടം: ലോ​റി മ​റി​ഞ്ഞി​ട്ട് മൂ​ന്നു മ​ണി​ക്കൂ​ർ, ക്രെ​യ്ൻ എ​ത്തി​യി​ല്ല


Published: June 11, 2026 04:15 PM IST | Updated: June 11, 2026 04:15 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം തേ​വ​ര പാ​ല​ത്തി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട ടി​പ്പ​ർ ലോ​റി പൊ​ക്കി എ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത ലോ​റി മൂ​ന്നു മ​ണി​ക്കൂ​റാ​യി പാ​ല​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചാ​ണ് ടി​പ്പ​ർ ലോ​റി അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് എ​ന്നാ​ണ് വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ സു​നി​ൽ കു​മാ​ർ പ​റ​യു​ന്ന​ത്.

ലോ​റി അ​പ​ക​ട​ത്തി​ൽ പെ​ട്ട​പ്പോ​ൾ ലോ​റി​യി​ൽ നി​ന്നും ചാ​ടി​യ സു​നി​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം ​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ കോ​ർ​പ്പ​റേ​ഷ​ൻ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന ക​രാ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വി​ൻ​സെ​ന്‍റ് എ​ന്ന വ്യ ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​വാ​ഹ​നം.

ഒ​രു​പാ​ട് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പാ​ല​ത്തി​ൽ പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ദ്യം ഒ​രു ക്രെ​യ്ൻ എ​ത്തി​ച്ചെ​ങ്കി​ലും ലോ​റി എ​ടു​ത്തു മാ​റ്റാ​ൻ ക​ഴി​യാ​ത്ത​ത് ആ​യ​തി​നാ​ൽ അ​ത് മ​ട​ക്കി അ​യ​ച്ചി​രു​ന്നു. അ​ടു​ത്ത ക്രെ​യ്ൻ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.

Tags : Thevara Bridge Accident Latest News

Recent News

Corehub Up