x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; നെ​ടു​മ​ങ്ങാ​ട്ട് ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ


Published: June 11, 2026 02:51 PM IST | Updated: June 11, 2026 02:51 PM IST

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് പാ​ണോ​ട് കി​ഴ​ക്കും​ക​ര തൊ​ട്ടു​മു​ക്ക് നൗ​ഫ​ൽ (27 ), ക​രി​പ്പൂ​ർ പു​ലി​പ്പാ​റ ന​രി​ച്ചി​ലോ​ട് എ​ആ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26), ക​ര​കു​ളം അ​യ​ണി​ക്കാ​ട് വ​ട​ക്കേ​വി​ള നി​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ( 22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും 1.095 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ഭി​ജി​ത്ത്, എ​എ​സ്ഐ സി. ​ബി​ജു, സി​പി​ഒ അ​നു​പം ജി​ത്, ഷാ​ഡോ ടീം ​എ​എ​സ്ഐ സ​തി, അ​നൂ​പ്, സി​പി​ഒ​മാ​രാ​യ അ​ഖി​ൽ, ഉ​മേ​ഷ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥ​ല​ത്ത് ഒ​ളി​ച്ചി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ ക​വ​ർ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : Operation Toofan arrest ganja Nedumangad

Recent News

Corehub Up