x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് വ്യോ​മ​പാ​ത തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു


Published: June 11, 2026 12:21 PM IST | Updated: June 11, 2026 12:21 PM IST

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​ട​ച്ച കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി വീ​ണ്ടും തു​റ​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ലെ വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി.

യാ​ത്ര​ക്കാ​ർ​ക്ക് നി​ല​വി​ൽ യാ​ത്രാ ത​ട​സ​ങ്ങ​ളി​ല്ല. സ്ഥി​തി​ഗ​തി​ക​ൾ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ​യാ​ണ് കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം അ​വ​സാ​നി​ച്ച​തോ​ടെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Tags : Kuwait reopens airspace Iran attacks

Recent News

Corehub Up