x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ്, സ​ഹോ​ദ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്തേ​ക്കും


Published: June 11, 2026 09:20 AM IST | Updated: June 11, 2026 09:20 AM IST

തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റി​ലാ​യ തിരുവനന്തപുരം കോർപ്പറേഷൻ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ്. സു​ഗ​ത​ന്‍റെ സ​ഹോ​ദ​ര​ൻ സ​ന്ദീ​പി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തേ​ക്കും.

നി​ല​വി​ൽ സു​ഗ​ത​ൻ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് സു​ഗ​ത​നെ കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് കാ​പ്പ നി​യ​മ​പ്ര​കാ​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​നു​മ​തി തേ​ടും. തു​ട​ർ​ന്ന് കോ​ട​തി ഇ​തി​നാ​വ​ശ്യ​മാ​യ മെ​മ്മോ ന​ൽ​കും. മെ​മ്മോ​യു​മാ​യി ജ​യി​ലി​ലെ​ത്തു​ന്ന പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കും.

ക​ഴി​ഞ്ഞ​മാ​സം വ​ട്ടി​യൂ​ർ​ക്കാ​വി​ന​ടു​ത്തു​ള്ള ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദം. ഈ ​കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ ഏ​ഴാം തീ​യ​തി ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്എ​ച്ച്ഒ​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ, സു​ഗ​ത​ൻ പോ​ലീ​സി​നു​മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സു​ഗ​ത​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. സു​ഗ​ത​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് സി​പി​ടി ജം​ഗ്ഷ​നി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ച്ച്ഒ വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ടു​വ​ള​ഞ്ഞാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സു​ഗ​ത​ന്‍റെ സ​ഹോ​ദ​ര​ൻ സ​ന്ദീ​പ് ആ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Tags : Police Sugatan custody brother arrest

Recent News

Corehub Up