x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി 7 ഉച്ചകോടിയിൽ ട്രംപ്-മോദി കൂടിക്കാഴ്ചയുണ്ടായേക്കും

 സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 11, 2026 05:55 AM IST | Updated: June 11, 2026 05:55 AM IST

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ലെ എ​വി​യ​ൻ-​ലെ​സ്-​ബെ​യി​ൻ​സി​ൽ 15 മു​ത​ൽ 17 വ​രെ ന​ട​ക്കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​ക്കു സ​മീ​പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ട്.

വ്യാ​പാ​രബ​ന്ധം, ഊ​ർ​ജസ​ഹ​ക​ര​ണം, എ​ച്ച്1-​ബി വീ​സ, പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും.
ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്കു​മേ​ലു​ള്ള യു​എ​സ് തീ​രു​വ​യു​ടെ​യും റ​ഷ്യ​ൻ എ​ണ്ണ​യ്ക്കു​ മേ​ലു​ള്ള അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച സു​പ്ര​ധാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ മോ​ദി വൈ​റ്റ് ഹൗ​സി​ലെ​ത്തി ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും മു​ഖാ​മു​ഖം കാ​ണാ​ൻ പോ​കു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ അ​മേ​രി​ക്ക ഇ​ന്ത്യ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള ഭീ​മ​ൻ തീ​രു​വ​യും എ​ച്ച്1-​ബി വി​സ​യി​ൽ ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നേ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​വു​മെ​ല്ലാം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധ​ത്തി​നു ചെ​റി​യ വി​ള്ള​ൽ വീ​ഴ്ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യെ "താ​രി​ഫ് രാ​ജാ​വ് ’ എ​ന്ന് പ​ല​പ്പോ​ഴും വി​ശേ​ഷി​പ്പി​ച്ച ട്രം​പ് ഇ​ന്ത്യ​ക്കെ​തി​രേ അ​ടു​ത്തി​ടെ വം​ശീ​യ​ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ടി​യേ​റ്റ​വി​രു​ദ്ധ ന​യം സ്വീ​ക​രി​ക്കു​ന്ന ട്രം​പ് മോ​ദി​യെ എ​പ്പോ​ഴും "ന​ല്ല സു​ഹൃ​ത്ത്’ എ​ന്നാ​ണ് പ​റ​യു​ന്നത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

സ്തം​ഭി​ച്ചു​നി​ൽ​ക്കു​ന്ന വ്യാ​പാ​ര​ച​ർ​ച്ച​ക​ൾ​ക്കു വേ​ഗം കൂ​ട്ടാ​ൻ ട്രം​പ്-​മോ​ദി കൂ​ടി​ക്കാ​ഴ്ച​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ബ്രി​ട്ട​ൻ, കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, യു​എ​സ് എ​ന്നീ ഏ​ഴ് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ മ​റ്റു ലോ​ക​നേ​താ​ക്ക​ളു​മാ​യും മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ജൂ​ണ്‍ 13 മു​ത​ൽ 18 വ​രെ ന​ട​ത്തു​ന്ന വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഫ്രാ​ൻ​സി​നൊപ്പം സ്ലോ​വാ​ക്യ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും.

Tags : Trump-Modi meeting

Recent News

Corehub Up