തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിനായി വകുപ്പുകൾ നൽകിയ കരടു നിർദേശങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിശദമായി ചർച്ച നടത്തി.
പൊതുശിപാർശകളിൽ പലതിനും അംഗീകാരം നൽകി. ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ 19ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് പ്രധാനമായും ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണു വിവരം. ഇന്ദിരാ ഗാരന്റികളും ചർച്ചയിലെത്തി. ഇന്നലെ ചേർന്ന മന്ത്രിസഭയിലെ പ്രധാന ചർച്ച ബജറ്റുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
Tags : Cabinet approves tax proposals