x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​കോ​ത്പ​ന്ന ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ ശ​ക്തം: ഉ​ജ്വ​ൽ കു​മാ​ർ ഘോ​ഷ്


Published: June 11, 2026 06:25 AM IST | Updated: June 11, 2026 06:25 AM IST

കൊ​ച്ചി: വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള മ​ത്സ​ര​ശേ​ഷി​യി​ലും വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലും രാ​ജ്യ​ത്തെ കാ​ർ​ഷി​ക ക​യ​റ്റു​മ​തി വി​പ​ണി ശ​ക്ത​മാ​യ നി​ല​യി​ലെ​ന്നു കേ​ന്ദ്ര വാ​ണി​ജ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​ജ്വ​ൽ കു​മാ​ർ ഘോ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ല്യ​വ​ര്‍​ധി​ത കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ൾ, സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി, സം​സ്ക​രി​ച്ച ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ‌ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 7.4 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 8.4 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി ഉ​യ​ർ​ന്നു. സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി 4.3 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റി​ലെ​ത്തി.

ചെ​മ്മീ​ൻ, മൂ​ല്യ​വ​ർ​ധി​ത സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ, ബ​സു​മ​തി, ബ​സു​മ​തി ഇ​ത​ര പ്രീ​മി​യം അ​രി​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍, തേ​യി​ല, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചെ​റു​ധാ​ന്യ ഉ​ത്പ​ന്ന​ങ്ങ​ൾ, മാം​സോ​ത്പ​ന്ന​ങ്ങ​ൾ, സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​ഗോ​ള ക​യ​റ്റു​മ​തി​യി​ൽ പു​തി​യ അ​വ​സ​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഉ​ജ്വ​ൽ കു​മാ​ർ ഘോ​ഷ് പ​റ​ഞ്ഞു. വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഉ​ജ്വ​ൽ കു​മാ​ർ ഘോ​ഷ് കൊ​ച്ചി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags : India agricultural product exports Ujjwal Kumar Ghosh

Recent News

Corehub Up