Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exports

മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ച​ര​ക്ക് ക​യ​റ്റു​മ​തി: നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു​മാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ

ന്യൂ​​ഡ​​ല്‍​ഹി: ക​​യ​​റ്റു​​മ​​തി നി​​ബ​​ന്ധ​​ന​​യി​​ല്‍ ഇ​​ള​​വ് വ​​രു​​ത്തി കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍. ക​​യ​​റ്റു​​മ​​തി പ്ര​​ക്രി​​യ കൂ​​ടു​​ത​​ല്‍ ല​​ളി​​ത​​മാ​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടു ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കം ​​മെം​​ബ​​ര്‍​ഷി​​പ്പ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് (ആ​​ര്‍​സി​​എം​​സി) വ്യ​​വ​​സ്ഥ​​യി​​ലാ​​ണു മാ​​റ്റം വ​​രു​​ത്തി​​യ​​ത്.

ഇ​​തോ​​ടെ മൂ​​ന്നു ല​​ക്ഷം രൂ​​പ​​വ​​രെ മൂ​​ല്യ​​മു​​ള്ള ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി​​ക്കാ​​ണ് ഇ​​ള​​വ് ല​​ഭി​​ക്കു​​ക. ത​​പാ​​ല്‍, കൊ​​റി​​യ​​ര്‍ സേ​​വ​​ന​​ങ്ങ​​ള്‍, വ​​ള​​ര്‍​ന്നു​​വ​​രു​​ന്ന ഇ ​കൊ​​മേ​​ഴ്സ് പോ​​ലു​​ള്ള പു​​തി​​യ വി​​ത​​ര​​ണ​​മാ​​ര്‍​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യു​​ള്ള ക​​യ​​റ്റു​​മ​​തി​​യും കൂ​​ടു​​ത​​ല്‍ സു​​ഗ​​മ​​മാ​​കാ​​ന്‍ ഈ ​​ഇ​​ള​​വ് സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് വാ​​ണി​​ജ്യ-​​വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

അ​​ന്താ​​രാ​​ഷ്‌​​ട്ര വ്യാ​​പാ​​ര​​ത്തി​​നാ​​യി ഒ​​രു ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ത്തി​​ന് എ​​ക്സ്പോ​​ര്‍​ട്ട് പ്രൊ​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ (ഇ​​പി​​സി), ക​​മ്മോ​​ഡി​​റ്റി ബോ​​ര്‍​ഡ് അ​​ല്ലെ​​ങ്കി​​ല്‍ ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി എ​​ന്നി​​വ​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കു​​ന്ന ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​യാ​​ണു ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കം ​​മെം​​ബ​​ര്‍​ഷി​​പ്പ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്. ക​​യ​​റ്റു​​മ​​തിരം​​ഗ​​ത്ത് പു​​തു​​താ​​യി എ​​ത്തു​​ന്ന ചെ​​റു​​കി​​ട​​കാ​​ര്‍​ക്കോ ചെ​​റി​​യ മൂ​​ല്യ​​മു​​ള്ള ച​​ര​​ക്കു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​വ​​രെ​​യോ സം​​ബ​​ന്ധി​​ച്ച് ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ വ​​ള​​രെ​​യ​​ധി​​കം സ​​ങ്കീ​​ര്‍​ണ​​മാ​​ണ്.

വ​​ലി​​യ മൂ​​ല്യ​​മു​​ള്ള ക​​യ​​റ്റു​​മ​​തി​​ക​​ള്‍​ക്കു​​ള്ള നി​​ല​​വി​​ലെ ച​​ട്ട​​ങ്ങ​​ളി​​ല്‍ മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല. ചെ​​റി​​യ മൂ​​ല്യ​​മു​​ള്ള ക​​യ​​റ്റു​​മ​​തി ച​​ര​​ക്കു​​ക​​ള്‍​ക്കു മാ​​ത്ര​​മാ​​ണ് പു​​തി​​യ ഇ​​ള​​വ് ബാ​​ധ​​ക​​മാ​​കു​​ന്ന​​ത്. കൂ​​ടു​​ത​​ല്‍ ചെ​​റു​​കി​​ട-​​ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രാ​​നും ക്ര​​മേ​​ണ ഇ​​പി​​സി​​യു​​ടെ​​യും ക​​മ്മോ​​ഡി​​റ്റി ബോ​​ര്‍​ഡു​​ക​​ളു​​ടെ​​യും ഭാ​​ഗ​​മാ​​കാ​​നും ഈ ​​ന​​ട​​പ​​ടി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കും.

ക​​യ​​റ്റു​​മ​​തി​​യി​​ലെ പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ലെ രേ​​ഖാ​​സ​​മ​​ര്‍​പ്പ​​ണ​​വും അ​​നു​​ബ​​ന്ധ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ പു​​തി​​യ​​തും വ​​ള​​ര്‍​ന്നു​​വ​​രു​​ന്ന​​തു​​മാ​​യ ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍​ക്കും ചെ​​റു​​കി​​ട സം​​രം​​ഭ​​ങ്ങ​​ള്‍​ക്കും അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ലേ​​ക്ക് ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി പ്ര​​വേ​​ശി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ മെ​​ച്ചം.

International

യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധ കയറ്റുമതി വൈകിച്ച് യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യൂ​​​റോ​​​പ്പി​​​ലെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​യു​​​ധ​​​ കയ​​​റ്റു​​​മ​​​തി അ​​​മേ​​​രി​​​ക്ക വൈ​​​കി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ബാ​​​ൾ​​​ട്ടി​​​ക്, സ്കാ​​​ൻ​​​ഡി​​​നേ​​​വി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ത് അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ളെ​​​ത്താ​​​ൻ‌ താ​​​മ​​​സ​​​മു​​​ണ്ടാ​​​കും.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വാ​​​ണ് കാ​​​ര​​​ണം. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധം വാ​​​ങ്ങാ​​​ൻ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ കാ​​​ത്തി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പു ന​​​ല്കി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ ആ​​​റാ​​​ഴ്ച നീ​​​ണ്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​ങ്ങ​​​ൾ വ​​​ലി​​​യ​​​തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള കൈ​​​മാ​​​റ്റം സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ഥ​​​ന കേ​​​ൾ​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​ലും അ​​​മേി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു വ​​​ലി​​​യ അ​​​നി​​​ഷ്ട​​​മു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ശേ​​​ഷം അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​ര​​​മാ​​​ണ് പ​​​ല ക​​​രാ​​​റു​​​ക​​​ളും ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.

Business

ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റം

ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ക്ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​കവ​​ർ​​ഷം (2026) ഫെ​​ബ്രു​​വ​​രി വ​​രെ ഇ​​ന്ത്യ​​യു​​ടെ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ക​​യ​​റ്റു​​മ​​തി​​യി​​ൽ മു​​ൻ സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ഇതേ കാല‍യളവിനെ അ​​പേ​​ക്ഷി​​ച്ച് അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന​​താ​​യി ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ വ്യ​​ക്ത​​മാ​​ക്കി. ഏ​​പ്രി​​ൽ മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ 28 ബി​​ല്യ​​ൺ യു​​എ​​സ് ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണു ന​​ട​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ എ​​ക്സ്പോ​​ർ​​ട്ട് പ്ര​​മോ​​ഷ​​ൻ കൗ​​ൺ​​സി​​ൽ (ഫാ​​ർ​​മെ​​ക്സി​​ൽ) ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ കെ. ​​രാ​​ജു​​ഭാ​​നു​​വി​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ നി​​ല​​വി​​ൽ 60 ബി​​ല്യ​​ൺ മൂ​​ല്യ​​മു​​ള്ള ഈ ​​മേ​​ഖ​​ല 2030ഓ​​ടെ 130 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ആ​​ഗോ​​ള പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലും വ​​ള​​ർ​​ച്ച​​യി​​ൽ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ച ചു​​രു​​ക്കം ചി​​ല മേ​​ഖ​​ല​​ക​​ളി​​ലൊ​​ന്നാ​​ണ് ഔ​​ഷ​​ധ ക​​യ​​റ്റു​​മ​​തി. 2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ ഏ​​പ്രി​​ൽ മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ക​​യ​​റ്റു​​മ​​തി 28.29 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി.

ഡ​​ഗ്ര് ഫോ​​ർ​​മു​​ലേ​​ഷ​​നു​​ക​​ൾ, ബ​​യോ​​ള​​ജി​​ക്ക​​ൽ​​സ്, വാ​​ക്സി​​നു​​ക​​ൾ,ആ​​യു​​ഷ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​രു​​ത്തി​​ൽ മു​​ൻ സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ 5.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് കൈ​​വ​​രി​​ച്ച​​തെന്ന് കെ. ​​രാ​​ജു​​ഭാ​​നു പ​​റ​​ഞ്ഞു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ വി​​ല​​ക്ക​​യ​​റ്റ​​വും വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും നി​​ല​​നി​​ന്നി​​ട്ടും 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 9.4 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ ക​​യ​​റ്റു​​മ​​തി 30.47 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ക‍യ​​റ്റു​​മ​​തി​​യു​​ടെ പൂ​​ർ​​ണ​​മാ​​യ ക​​ണ​​ക്കു പു​​റ​​ത്തു​​വ​​രു​​ന്പോ​​ൾ അ​​ത് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ നി​​ല​​യി​​ലാ​​യി​​രി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്നു ഫാ​​ർ​​മെ​​ക്സി​​ൽ ചെ​​യ​​ർ​​മാ​​ൻ ന​​മി​​ത് ജോ​​ഷി പ​​റ​​ഞ്ഞു.

ന​​യ​​പ​​ര​​മാ​​യ മു​​ൻ​​ഗ​​ണ​​ന​​ക​​ൾ, പ​​ര​​ന്പ​​രാ​​ഗ​​ത വി​​പ​​ണി​​ക​​ൾ​​ക്കു പു​​റ​​മെ പു​​തി​​യ വി​​പ​​ണി​​ക​​ൾ ക​​ണ്ടെ​​ത്തു​​ക, വി​​ദേ​​ശ നി​​ക്ഷേ​​പം കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷി​​ക്കു​​ക, ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ക എ​​ന്നി​​വ​​യി​​ലൂ​​ടെ 2030ഓ​​ടെ ഔ​​ഷ​​ധ ക​​യ​​റ്റു​​മ​​തി 65 ബി​​ല്യ​​ൺ‌ ഡോ​​ള​​റി​​ലെ​​ത്തി​​ക്ക​​യാ​​ണ് ഫാ​​ർ​​മെ​​ക്സി​​ലി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് രാ​​ജു​​ഭാ​​നു അ​​റി​​യി​​ച്ചു.

ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ഔ​​ഷ​​ധ​​ങ്ങ​​ൾ ക‍യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ഇ​​ന്ത്യ, അ​​ള​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​ന്ത്യ​​യു​​ടെ ഔ​​ഷ​​ധ​​ ക​​യ​​റ്റു​​മ​​തി​​യു​​ടെ 60 ശ​​ത​​മാ​​ന​​വും ഉ​​ന്ന​​ത ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ള്ള വി​​പ​​ണി​​ക​​ളി​​ലേ​​ക്കാ​​ണ്. ഇ​​ത് ഈ ​​മേ​​ഖ​​ല​​യി​​ലെ ഉ​​ന്ന​​ത നി​​ല​​വാ​​ര​​വും നി​​ബ​​ന്ധ​​ന​​ക​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ലെ കൃ​​ത്യ​​ത​​യും വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യു​​ടെ 34 ശ​​ത​​മാ​​നം യു​​എ​​സി​​ലേ​​ക്കും 19 ശ​​ത​​മാ​​നം യൂറോപ്പി ലേക്കുമാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

2025 തീ​​രു​​വ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ കാ​​ര​​ണം യു​​എ​​സി​​ൽ സാ​​ധാ​​ര​​ണ​​യേ​​ക്കാ​​ൾ 1.6 ബി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക മ​​രു​​ന്ന് ശേ​​ഖ​​ര​​ണം ന​​ട​​ന്ന​​താ​​യി ന​​മി​​ത് ജോ​​ഷി പ​​റ​​ഞ്ഞു. ഇ​​ത് 2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ക​​ണ​​ക്കു​​ക​​ളി​​ൽ ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും മാ​​ർ​​ച്ചി​​ലെ ക​​ണ​​ക്കു​​കൂ​​ടി വ​​ന്ന​​തി​​നു​​ ശേ​​ഷ​​മേ യ​​ഥാ​​ർ​​ഥ ക​​ണ​​ക്ക് വ്യ​​ക്ത​​മാ​​കൂ​​ എന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

International

ഗ്യാസോലിൻ കയറ്റുമതി നിർത്താൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്

മോസ്കോ: ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ലോകം റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ ഒന്ന് മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിർത്താൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്.

ഗ്യാസോലിൻ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം തയാറാക്കാൻ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ നിരോധനം ജൂലൈ 31 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കാരണം ലോകം ഇതിനകം തന്നെ ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാല് മാസത്തേക്ക് കയറ്റുമതി നിരോധിക്കാനുള്ള ഈ തീരുമാനം ആഗോള എണ്ണവിലയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായതായി നൊവാക് പറഞ്ഞു.

ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായി റഷ്യൻ സർക്കാർ പലപ്പോഴും ഗ്യാസോലിൻ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50 ലക്ഷം മെട്രിക് ടൺ ഗ്യാസോലിൻ (പ്രതിദിനം ഏകദേശം 117,000 ബാരൽ) റഷ്യ കയറ്റുമതി ചെയ്തിരുന്നു.

റഷ്യയുടെ നിലവിലെ എണ്ണ കയറ്റുമതി ശേഷിയിൽ ഇതിനകം തന്നെ 40 ശതമാനത്തിന്‍റെ കുറവുണ്ട്. റഷ്യയുടെ എണ്ണ ഇന്ധന കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ കാരണം, കയറ്റുമതി ശേഷിയുടെ 40 ശതമാനവും രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ.

Kerala

യു​ദ്ധം: സം​സ്ഥാ​ന​ത്തുനി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു

പ​​​ര​​​വൂ​​​ർ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്ന് ഗ​​​ൾ​​​ഫി​​​ലേ​​​ക്കു​​​ള്ള പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ൽ കോ​​​ഴി​​​ക്കോ​​​ട്, നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങളിൽ വ​​​ൻ തോ​​​തി​​​ൽ പഴം- പച്ചക്കറികള്‍ കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി ശേ​​​ഖ​​​രി​​​ച്ച പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ കേ​​​ര​​​ള​​​ത്തി​​​ലെ പ്രാ​​​ദേ​​​ശി​​​ക മാ​​​ർ​​​ക്ക​​​റ്റി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ക​​​യേ നി​​​വ​​​ർ​​​ത്തി​​​യു​​​ള്ളൂ. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ഴം- പ​​​ച്ച​​​ക്ക​​​റി വി​​​ല​​​യി​​​ൽ വ​​​ൻ ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ത​​​ട​​​സം തു​​​ട​​​രു​​​ക​​​യാ​​​ണ​​​ങ്കി​​​ൽ ഇ​​​വ നാ​​​ട്ട​​​ൻ​​​പു​​​റ​​​ങ്ങ​​​ളി​​​ലെ വി​​​പ​​​ണി​​​ക​​​ളി​​​ൽ വി​​​റ്റ​​​ഴി​​​ക്കാ​​​ൻത​​​ന്നെ​​​യാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും തീ​​​രു​​​മാ​​​നം.

ഇ​​​വി​​​ടെനി​​​ന്നു​​​ള്ള പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ വ​​​ലി​​​യ വി​​​പ​​​ണി​​​യാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലുംനി​​​ന്നു​​​മു​​​ള്ള വി​​​വി​​​ധ ത​​​രം പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും വ​​​ലി​​​യ തോ​​​തി​​​ലാ​​​ണ് ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് ക​​​യ​​​റ്റി അ​​​യയ്​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള ച​​​ക്ക​​​യ്ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​പ്പോ​​​ൾ അ​​​വി​​​ടെ വ​​​ലി​​​യ ഡി​​​മാ​​​ന്‍റാ​​​ണ്.

യു​​​ദ്ധസാ​​​ഹ​​​ച​​​ര്യം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ വി​​​മാ​​​ന ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ക​​​യ​​​റ്റു​​​മ​​​തി​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു ക​​​ഴി​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും മൊ​​​ത്തവി​​​ത​​​ര​​​ണ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഇ​​​തി​​​ന​​​കംത​​​ന്നെ വി​​​ല​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വുണ്ടാ​​​യ​​​താ​​​യി വ്യാ​​​പാ​​​രി​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ര​​​ക്കു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ലി​​​യ ഇ​​​ടി​​​വ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ൾ.

ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​യി​​​ടി​​​വ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക ക​​​ർ​​​ഷ​​​ക​​​രെ​​​യാ​​​ണ്. ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മാ​​​ന്യ​​​മാ​​​യ വി​​​ല ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് മാ​​​റു​​​മ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ കു​​​റ​​​വുണ്ടാ​​​കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഏ​​​താ​​​യാ​​​ലും ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രും ക​​​ർ​​​ഷ​​​ക​​​രും വ്യാ​​​പാ​​​രി​​​ക​​​ളു​​​മൊ​​​ക്കെ വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. യു​​​ദ്ധസാ​​​ഹ​​​ച​​​ര്യം എ​​​ത്ര​​​ത്തോ​​​ളം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​മോ അ​​​ത്ര​​​യും കാ​​​ലം ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. യു​​​ദ്ധാ​​​വ​​​സ്ഥ​​​യി​​​ൽ മാ​​​റ്റ​​​മൊ​​​ന്നും സം​​​ഭ​​​വി​​​ക്കാ​​​തെ തു​​​ട​​​ർ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ വി​​​ല​​​യി​​​ടി​​​വി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Business

യു​എ​സ്-​ബം​ഗ്ലാ​ദേ​ശ് വ്യാ​പാ​ര​ക്ക​രാ​ർ; ഇ​​ന്ത്യ​​ൻ വ​​സ്ത്ര ക​​യ​​റ്റു​​മ​​തി​​ക്ക് വെ​​ല്ലു​​വി​​ളി

ന്യൂ​​ഡ​​ൽ​​ഹി: യു​​എ​​സും ബം​​ഗ്ലാ​​ദേ​​ശും ത​​മ്മി​​ൽ പു​​തു​​താ​​യി ഒ​​പ്പി​​ട്ട വ്യാ​​പാ​​ര​​ക്ക​​രാ​​ർ ഇ​​ന്ത്യ​​ൻ വ​​സ്ത്ര ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യെ​​യും പ​​രു​​ത്തി ക​​ർ​​ഷ​​ക​​രെ​​യും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​മെ​​ന്ന് ആ​​ശ​​ങ്ക.

ബം​​ഗ്ലാ​​ദേ​​ശി​​ൽ​​നി​​ന്ന് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന വ​​സ്ത്ര​​ങ്ങ​​ൾ​​ക്ക് യു​​എ​​സി​​ൽ നി​​കു​​തി​​യി​​ല്ലെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ക്ക് പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​ക്കു​​ന്ന ഘ​​ട​​കം. വ്യാ​പാ​ര​ക്ക​രാ​ർ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട പ്ര​ഹ​ര​മാ​ണ് ന​ൽ​കു​ന്ന​ത്. ഒ​ന്നാ​മ​ത് യു​എ​സ് വി​പ​ണി​യി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ​ക്ക് വി​ല കു​റ​യാ​ൻ ഇ​ട​യാ​ക്കും. ര​ണ്ടാ​മ​ത് ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ പ​രു​ത്തി നൂ​ൽ ക​യ​റ്റു​മ​തി​യെ ഇ​ത് ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ബം​​ഗ്ലാ​​ദേ​​ശി​​ൽ നി​​ർ​​മി​​ക്കു​​ന്ന എ​​ല്ലാ വ​​സ്ത്ര​​ങ്ങ​​ൾ​​ക്കും തീ​​രു​​വ ഇ​​ള​​വ് ല​​ഭി​​ക്കി​​ല്ല. യു​​എ​​സി​​ൽ നി​​ന്ന് വാ​​ങ്ങു​​ന്ന പ​​രു​​ത്തി​​യോ കൃ​​ത്രി​​മ നാ​​രു​​ക​​ളോ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ക്കു​​ന്ന വ​​സ്ത്ര​​ങ്ങ​​ൾ​​ക്കാ​​കും നി​​കു​​തി ഒ​​ഴി​​വാ​​ക്കു​​ക. ബം​​ഗ്ലാ​​ദേ​​ശി​​ന് ല​​ഭി​​ച്ച വ​​സ്ത്ര​​ങ്ങ​​ൾ​​ക്ക് പൂ​​ജ്യം ശ​​ത​​മാ​​നം നി​​കു​​തി ആ​​നു​​കൂ​​ല്യം യു​​എ​​സ് വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ക്ഷ​​മ​​ത കു​​റ​​ച്ചേ​​ക്കും.

ഇ​ന്ത്യ​ക്കു വി​പു​ല​മാ​യ ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല ഉ​ണ്ടാ​യി​ട്ടും യു​എ​സി​ലേ​ക്കു​ള്ള വ​സ്ത്ര ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ വ​ലി​യ വി​ഹി​തം ബം​ഗ്ലാ​ദേ​ശി​നാ​ണ്. 2025 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ യു​എ​സി​ലേ​ക്കു​ള്ള റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 7.6 ബി​ല്യ​ൺ ഡോ​ള​റി​ലാ​ണ്. ഇ​ന്ത്യ​യു​ടേ​ത് 3.26 ബി​ല്യ​ൺ ഡോ​ള​റും.
ബം​​ഗ്ലാ​​ദേ​​ശി​​നു മേ​​ലു​​ള്ള അ​​ടി​​സ്ഥാ​​ന ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 20 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 19 ശ​​ത​​മാ​​ന​​മാ​​യി യു​​എ​​സ് കു​​റ​​ച്ചു. യു​​എ​​സു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള വ​​സ്ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​യ​​റ്റു​​മ​​തി​​ക്ക് 18 ശ​​ത​​മാ​​നം തീ​​രു​​വ​​യാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ സാ​​ന്പ​​ത്തി​​ക​​വ്യ​​വ​​സ്ഥ​​യു​​ടെ ന​​ട്ടെ​​ല്ലാ​​ണ് വ​​സ്ത്ര വ്യാ​​പാ​​രം. ചൈ​​ന​​യ്ക്കു പി​​ന്നി​​ൽ ലോ​​ക​​ത്തെവ​​സ്ത്ര​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ രാ​​ജ്യ​​മാ​​ണ് ബം​​ഗ്ലാ​​ദേ​​ശ്. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മൊ​​ത്തം ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​ന​​ത്തി​​ന്‍റെ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും വ​​സ്ത്ര​​മേ​​ഖ​​ല​​യി​​ലാ​​ണ്. ഏ​​ക​​ദേ​​ശം നാ​​ലു​​പ​​തു ല​​ക്ഷ​​ത്തോ​​ളം ആ​​ളു​​ക​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ൽ ചെ​​യ്യു​​ന്നു.

ഇ​​ന്ത്യ​​ൻ പ​​രു​​ത്തി ക​​യ​​റ്റു​​മ​​തി​​യു​​ടെ ആ​​ശ​​ങ്ക

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ​​രു​​ത്തി ഇ​​റ​​ക്കു​​മ​​തി രാ​​ജ്യ​​മാ​​യ ബം​​ഗ്ലാ​​ദേ​​ശ്, ഇ​​ന്ത്യ​​ൻ പ​​രു​​ത്തി​​യു​​ടെ പ്ര​​ധാ​​ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​ണ്. ഇ​​ന്ത്യ​​യു​​ടെ പ​​രു​​ത്തി ക​​യ​​റ്റു​​മ​​തി​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ടു​​ന്ന​​ത് സം​​സ്ക​​രി​​ക്കാ​​ത്ത അ​​സം​​സ്കൃ​​ത പ​​രു​​ത്തി​​യു​​ടെ വി​​പ​​ണി​​യി​​ലാ​​ണ്. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് സം​​സ്ക​​രി​​ക്കാ​​ത്ത പ​​രു​​ത്തി ക​​യ​​റ്റു​​മ​​തി​​യു​​ടെ 70 ശ​​ത​​മാ​​ന​​വും ബം​​ഗ്ലാ​​ദേ​​ശി​​ലേ​​ക്കാ​​ണ്. എ​​ന്നാ​​ൽ, 2024ൽ ​​മാ​​ത്രം യു​​എ​​സ് അ​​ഞ്ചു ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ സ​​മാ​​ന​​മാ​​യ പ​​രു​​ത്തി ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ക​​യ​​റ്റു​​മ​​തി ചെ​​യ്തു.

പു​​തി​​യ ക​​രാ​​ർ പ്ര​​കാ​​രം തീ​​രു​​വ ഇ​​ള​​വ് ല​​ഭി​​ക്കാ​​നാ​​യി ബം​​ഗ്ലാ​​ദേ​​ശ് അ​​മേ​​രി​​ക്ക​​ൻ പ​​രു​​ത്തി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ തി​​രി​​യു​​ന്ന​​ത് ഇ​​ന്ത്യ​​ൻ പ​​രു​​ത്തി വ്യാ​​പാ​​രി​​ക​​ളെ​​യും ക​​ർ​​ഷ​​ക​​രെ​​യും സാ​​ര​​മാ​​യി ബാ​​ധി​​ക്കും. ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​യെ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് നേ​​രി​​ട്ടു പു​​റ​​ന്ത​​ള്ളാ​​ൻ കാ​​ര​​ണ​​മാ​​യേ​​ക്കും. ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ൽ ഉ​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ൾ കാ​​ര​​ണം ബം​​ഗ്ലാ​​ദേ​​ശ് പ​​രു​​ത്തി​​ക്കാ​​യി പൂ​​ർ​​ണ​​മാ​​യി ഇ​​ന്ത്യ​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​ച്ചു. ബ്ര​​സീ​​ൽ, പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് പ​​രു​​ത്തി വാ​​ങ്ങാ​​ൻ തു​​ട​​ങ്ങി.

ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ന്ത്യ​​ക്കു വ​​ലി​​യ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള പ​​രു​​ത്തി നൂ​​ൽ, നെ​​യ്തെ​​ടു​​ത്ത പ​​രു​​ത്തി തു​​ണി​​ക​​ൾ എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളും വ​​ലി​​യ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്നു. ചാ​​യം മു​​ക്കി​​യ​​തും ഡെ​​നി​​മും ആ​​യ പ​​ല പ​​രു​​ത്തി​​ത്തു​​ണി​​ക​​ളു​​ടെ​​യും ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഏ​​ക​​ദേ​​ശം 90 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യു​​ടെ വി​​ഹി​​ത​​മാ​​ണ്. എ​​ന്നാ​​ൽ, യു​​എ​​സ് പ​​രു​​ത്തി എ​​ത്തു​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ക്കു ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പ​​രു​​ത്തി ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യി​​ലെ ബ​​ന്ധ​​ത്തി​​ൽ വ​​ലി​​യ വി​​ള്ള​​ലു​​ണ്ടാ​​കും.

ഇ​​തി​​ന​​കം ത​​ന്നെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ യു​​എ​​സ് പ​​രു​​ത്തി​​യു​​ടെ വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രാ​​യി ബം​​ഗ്ലാ​​ദേ​​ശ് മാ​​റി​​യി​​രു​​ന്നു. 2024ൽ 245 ​​മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ പ​​രു​​ത്തി വാ​​ങ്ങി അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി. ബം​​ഗ്ലാ​​ദേ​​ശ് യു​​എ​​സി​​നെ കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കാ​​ൻ തു​​ട​​ങ്ങി​​യാ​​ൽ ഇ​​ന്ത്യ​​ൻ പ​​രു​​ത്തി​​ക​​യ​​റ്റു​​മ​​തി​​യി​​ൽ 600-650 മി​​ല്യ​​ണ്‍ ഡോളറിന്‍റെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്. പ്ര​​ത്യേ​​കി​​ച്ച് അ​​സം​​സ്കൃ​​ത പ​​രു​​ത്തി, നൂ​​ൽ എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​ത്യാ​​ഘാ​​തം ഉ​​ണ്ടാ​​കും.

യു​​എ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് വ​​ഴിതു​​റ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ്

വ​​സ്ത്ര​​ങ്ങ​​ൾ​​ക്ക് സീ​​റോ തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു പ​​ക​​ര​​മാ​​യി അ​​മേ​​രി​​ക്ക​​ൻ കാ​​ർ​​ഷി​​ക, വ്യാ​​വ​​സാ​​യി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ഗ​​ണ്യ​​മാ​​യ മു​​ൻ​​ഗ​​ണ​​നയോടെ വി​​പ​​ണി പ്ര​​വേ​​ശ​​നം ന​​ല്കാ​​ൻ ബം​​ഗ്ലാ​​ദേ​​ശ് സ​​മ്മ​​തി​​ച്ചു. യു​​എ​​സ് രാ​​സ​​വ​​സ്തു​​ക്ക​​ൾ, മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ഹ​​ന ഭാ​​ഗ​​ങ്ങ​​ൾ, സോ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, മാം​​സം എ​​ന്നി​​വ കൂ​​ടു​​ത​​ലാ​​യി ബം​​ഗ്ലാ​​ദേ​​ശ് വി​​പ​​ണി​​യി​​ലെ​​ത്തും.

ക​​രാ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​എ​​സ് ഭ​​ക്ഷ്യ-​​ഒൗ​​ഷ​​ധ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും വാ​​ഹ​​ന സു​​ര​​ക്ഷ-​​മ​​ലി​​നീ​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ളും ബം​​ഗ്ലാ​​ദേ​​ശ് അം​​ഗീ​​ക​​രി​​ക്കും. ഇ​​ത് യു​​എ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ബം​​ഗ്ലാ​​ദേ​​ശ് വി​​പ​​ണി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ വ​​ഴി​​യൊ​​രു​​ക്കും.

Business

ക​യ​റ്റു​മ​തി​യി​ൽ ക​രു​ത്തു​കാ​ട്ടി ചൈ​ന; 2025ൽ ​അ​ഞ്ചു ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച

ബെയ്​​ജിം​​ഗ്: അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണാ​​ൾ​​ഡ് ട്രം​​പ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വ്യാ​​പാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും, ക​​രു​​ത്തു​​റ്റ ക​​യ​​റ്റു​​മ​​തി​​യു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ 2025 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ചൈ​​ന അ​​ഞ്ചു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ഇ​​ന്ന​​ലെ സ​​ർ​​ക്കാ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന “അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത്’’ എ​​ന്ന വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് രാ​​ജ്യം കൈ​​വ​​രി​​ച്ചു. എ​​ന്നാ​​ൽ വ​​ർ​​ഷാ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക വളർച്ച വേ​​ഗ​​ത കു​​റ​​ഞ്ഞ​​ത് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്.

ഒ​​ക്‌​​ടോ​​ബ​​ർ മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ​​യു​​ള്ള അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 4.5 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് താ​​ഴ്ന്നു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ സ​​മ​​യ​​ത്ത് 2022ൽ ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ ത്രൈ​​മാ​​സ വ​​ള​​ർ​​ച്ചാ നി​​ര​​ക്കാ​​ണി​​ത്. മൂ​​ന്നാം പാ​​ദ​​ത്തി​​ൽ 4.8 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച.

റി​​യ​​ൽ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ലെ ത​​ക​​ർ​​ച്ച​​യും കോ​​വി​​ഡ് കാ​​ല​​ത്തെ പ്ര​​തി​​സ​​ന്ധി​​ക​​ളും സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ​​നി​​ന്ന് സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ ക​​ര​​ക​​യ​​റ്റാ​​ൻ ചൈ​​നീ​​സ് നേ​​തൃ​​ത്വം തീ​​വ്ര​​ശ്ര​​മം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ഇ​​തോ​​ടൊ​​പ്പം രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ലാം വ​​ർ​​ഷ​​വും കു​​റ​​ഞ്ഞ​​ത് മ​​റ്റൊ​​രു പ്ര​​തി​​സ​​ന്ധി​​യാ​​യി മാ​​റു​​ന്നു. 2025ൽ ​​ജ​​നി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 80 ല​​ക്ഷ​​ത്തി​​നു താ​​ഴെ​​യാ​​യി ചു​​രു​​ങ്ങി.

ആ​​ഭ്യ​​ന്ത​​ര ഉ​​പ​​ഭോ​​ഗ​​ത്തി​​ലും ബി​​സി​​ന​​സ് നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​യ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ചൈ​​ന​​യെ സ​​ഹാ​​യി​​ച്ച​​ത് മി​​ക​​ച്ച ക​​യ​​റ്റു​​മ​​തി​​യാ​​ണ്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ത​​ർ​​ക്ക​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​പ്പി​​ച്ച​​തി​​ലൂ​​ടെ 1.2 ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ റി​​ക്കാ​​ർ​​ഡ് വ്യാ​​പാ​​ര മി​​ച്ചം നേ​​ടാ​​ൻ ചൈ​​ന​​യ്ക്ക് സാ​​ധി​​ച്ചു.

ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ത​​ള​​ർ​​ച്ച ക​​യ​​റ്റു​​മ​​തി​​യി​​ലൂ​​ടെ മ​​റി​​ക​​ട​​ന്ന​​താ​​ണ് അ​​ഞ്ചു ശ​​ത​​മാ​​നം എ​​ന്ന വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ചാ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് എ​​ത്താ​​ൻ ലോ​​ക​​ത്തെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ തു​​ണ​​ച്ച​​ത്.

Business

ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു; വ്യാ​​പാ​​ര​​ക​​മ്മി റി​​ക്കാ​​ർ​​ഡി​​ൽ

ബെ​​യ്ജിം​​ഗ്: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 2025ൽ 5.5 ​​ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി കു​​റ​​യു​​ന്നു​​വെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​നി​​ടെ​​യാ​​ണ് ഈ ​​പ്ര​​വ​​ണ​​ത. എ​​ന്നാ​​ൽ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​ര ക​​മ്മി 116.12 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ലെ​​ത്തി. ചൈ​​നീ​​സ് ക​​സ്റ്റം​​സാ​​ണ് ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​യ 155.62 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​ധി​​ക തീ​​രു​​വ ഉ​​യ​​ർ​​ത്തി​​യ വ​​ർ​​ഷ​​മാ​​ണ് ര​​ണ്ടു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ പു​​രോ​​ഗ​​തി​​യി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ മു​​ൻ വ​​ർ​​ഷത്തേ​​ക്കാ​​ൾ 9.7 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യി​​ൽ 19.75 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി ന​​ട​​ന്നു. 5.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ഉ​​യ​​ർ​​ച്ച​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 12.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 135.87 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.ഇ​​ന്ത്യ-​​ചൈ​​ന വ്യാ​​പാ​​ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്ന​​മാ​​ണ് വ്യാ​​പാ​​ര ക​​മ്മി. ഇ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷം 116.12 ബി​​ല്യ​​ണി​​ലാ​​ണെ​​ത്തി​​യ​​ത്. 2023നു​​ശേ​​ഷം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് വ്യാ​​പാ​​ര​​ക​​മ്മി 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ക​​ട​​ക്കു​​ന്ന​​ത്.

2024ൽ 99.21 ​​ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ല​​ത്ത് ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 113.45 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​താ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യിൽനിന്നുള്ള​​ത് 14.25 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേതും.

യു​​എ​​സു​​മാ​​യി വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ തു​​ട​​രു​​ന്പോ​​ഴും ചൈ​​ന​​യു​​ടെ മൊ​​ത്തം ആ​​ഗോ​​ള ക​​യ​​റ്റു​​മ​​തി ഉ​​യ​​രു​​ക​​യാ​​ണ്. 2025ൽ ​​ചൈ​​ന​​യു​​ടെ വ്യാ​​പാ​​ര​​മി​​ച്ചം റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 1.2 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2024നേ​​ക്കാ​​ൾ 20 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന.

ക​​യ​​റ്റു​​മ​​തി 3.77 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​തും ഇ​​റ​​ക്കു​​മ​​തി 2.58 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​തു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​സ്റ്റം​​സ് ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​ന്നു. ചൈ​​ന​​യു​​ടെ വ്യാ​​പാ​​ര ബ​​ന്ധം കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​പ്പി​​ച്ച​​താ​​ണ് ക​​യ​​റ്റു​​മ​​തി ഉ​​യ​​രാ​​നു​​ണ്ടാ​​യ കാ​​ര​​ണം.

Business

ഇ​​റാ​​ൻ പ്രക്ഷോഭം; ബ​​സുമ​​തി ക​​യ​​റ്റു​​മ​​തി​​ പ്രതിസന്ധിയിൽ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​റാ​​നി​​ലെ സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ബ​​സു​​മ​​തി അ​​രി ക​​യ​​റ്റു​​മ​​തി​​യെ ബാ​​ധി​​ച്ചു തു​​ട​​ങ്ങി​​യ​​താ​​യി വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ൽ അ​​രി വി​​ല കു​​ത്ത​​നെ ഇ​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​യ​​താ​​യും വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നു പ​​ണം ല​​ഭി​​ക്കാ​​നു​​ള്ള കാ​​ല​​താ​​മ​​സ​​വും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ക​​യാ​​ണെന്ന് സം​​ഘ​​ട​​ന വ്യ​​ക്ത​​മാ​​ക്കി.

ഇ​​റാ​​നു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളി​​ലെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും സു​​ര​​ക്ഷി​​ത​​മാ​​യ പ​​ണ​​മി​​ട​​പാ​​ട് രീ​​തി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ത്യ​​ൻ റൈ​​സ് എ​​ക്സ്പോ​​ർ​​ട്ടേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​ആ​​ർ​​ഇ​​എ​​ഫ്) ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ല്കി. ഇ​​റാ​​ൻ വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് അ​​മി​​ത​​മാ​​യി അ​​രി ശേ​​ഖ​​രി​​ച്ചുവ​​യ്ക്കു​​ന്ന​​തി​​നെ​​തി​​രേ സം​​ഘ​​ട​​ന മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഏ​​പ്രി​​ൽ മു​​ത​​ൽ ന​​വം​​ബ​​ർ വ​​രെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഇ​​റാ​​നി​​ലേ​​ക്ക് 468.10 മി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള 5.99 ല​​ക്ഷം ട​​ണ്‍ ബ​​സു​​മ​​തി അ​​രി ക​​യ​​റ്റി​​യ​​യ​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ബ​​സു​​മ​​തി അ​​രി വി​​പ​​ണി​​യാ​​ണ് ഇ​​റാ​​ൻ. എ​​ന്നാ​​ൽ, ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​റാ​​നി​​ലെ സാ​​ന്പ​​ത്തി​​ക, രാ​​ഷ്ട്രീ​​യ അ​​സ്ഥി​​ര​​ത​​കാ​​ര​​ണം ഓ​​ർ​​ഡ​​റു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നും പ​​ണ​​മി​​ട​​പാ​​ടു​​ക​​ളി​​ലും ക​​പ്പ​​ൽ ഗ​​താ​​ഗ​​ത​​ത്തി​​ലും വ​​ലി​​യ തോ​​തി​​ൽ ത​​ട​​സ​​ങ്ങ​​ളു​​ണ്ടാ​​യി.

2024-25ൽ ​​ഇ​​ന്ത്യ 8897 കോ​​ടി രൂ​​പ മൂ​​ല്യ​​ത്തി​​ലു​​ള്ള കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ഇ​​റാ​​നി​​ലേ​​ക്ക് ക​​യ​​റ്റി​​യ​​യ​​ച്ച​​ത്. ബ​​സു​​മ​​തി അ​​രി​​യി​​ൽ നി​​ന്ന് മാ​​ത്രം 6374 കോ​​ടി രൂ​​പ ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം ബ​​സു​​മ​​തി അ​​രി ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​റാ​​ന്‍റെ പ​​ങ്ക് 12.7 ശ​​ത​​മാ​​ന​​മാ​​ണ്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​വാ​​യി​​രു​​ന്നു. ഇ​​ത് വീ​​ണ്ടും കു​​റ​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​റാ​​ൻ നാ​​ണ​​യം റി​​യാലി​​ന്‍റെ മൂ​​ല്യം ഡോ​​ള​​റി​​നെ​​തി​​രേ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലാ​​യ​​തി​​നാൽ പ​​ണ​​മി​​ട​​പാ​​ട് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. 2000 കോ​​ടി രൂ​​പ​​വ​​രെ​​യു​​ള്ള ബ​​സു​​മ​​തി അ​​രി ച​​ര​​ക്കു​​ക​​ൾ ഗു​​ജ​​റാ​​ത്തി​​ലെ ക​​ണ്ട്‌‌ല, മു​​ന്ദ്ര തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്.

ഇ​​റാ​​നി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​തി​​ന്‍റെ ആ​​ഘാ​​തം ഇ​​ന്ത്യ​​ൻ വി​​പ​​ണി നേ​​രി​​ടു​​ക​​യാ​​ണ്. രാ​​ജ്യ​​ത്ത് പ്ര​​ധാ​​ന ബ​​സു​​മ​​തി അ​​രി ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. അ​​രി വാ​​ങ്ങാ​​ൻ വ്യാ​​പാ​​രി​​ക​​ൾ കാ​​ണി​​ക്കു​​ന്ന വി​​മു​​ഖ​​ത​​യും ക​​രാ​​റു​​ക​​ൾ വൈ​​കു​​ന്ന​​തും ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​ശ​​ങ്ക​​ക​​ളു​​മാ​​ണ് വി​​ല​​യി​​ടി​​വി​​നു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ പ്ര​​ധാ​​ന അ​​രി​​യി​​ന​​ങ്ങ​​ളു​​ടെ വി​​ല കി​​ലോ​​യ്ക്ക് അ​​ഞ്ചു മു​​ത​​ൽ പ​​ത്തു രൂ​​പ വ​​രെ കു​​റ​​ഞ്ഞു. ബ​​സു​​മ​​തി അ​​രി​​യി​​നം 1121ന്‍റെ വി​​ല ക​​ഴി​​ഞ്ഞ​​യാ​​ഴ്ച കി​​ലോ​​യ്ക്ക് 85 രൂ​​പ​​യി​​ൽ​​നി​​ന്ന് 80ലെ​​ത്തി. 1509ന്‍റെ​​യും 1718ന്‍റെ വി​​ല 70 രൂ​​പ​​യി​​ൽ​​നി​​ന്ന് 65ലെ​​ത്തി.

ച​​രി​​ത്ര​​പ​​ര​​മാ​​യി ഇ​​ന്ത്യ​​ൻ ബ​​സു​​മ​​തി അ​​രി​​യു​​ടെ പ്ര​​ധാ​​ന വി​​പ​​ണി​​യാ​​ണ് ഇ​​റാ​​ൻ. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ ആ​​ഭ്യ​​ന്ത​​ര പ്ര​​ക്ഷോ​​ഭം വ്യാ​​പാ​​ര​​വ​​ഴി​​ക​​ളെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കു​​ക​​യും വാ​​ങ്ങു​​ന്ന​​വ​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം കെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ഐ​​ആ​​ർ​​ഇ​​എ​​ഫ് ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് പ്രേം ​​ഗാ​​ർ​​ഗ് പ​​റ​​ഞ്ഞു. ക​​ടം ന​​ല്കു​​ന്ന കാ​​ര്യ​​ത്തി​​ലും ച​​ര​​ക്ക് അ​​യ​​യ്ക്കു​​ന്ന കാ​​ര്യ​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ത​​ങ്ങ​​ളു​​ടെ നി​​ല​​വി​​ലു​​ള്ള ക​​രാ​​റു​​ക​​ൾ പാ​​ലി​​ക്കാ​​നോ ഇ​​ന്ത്യ​​യി​​ലേ​​ക്ക് പ​​ണ​​മ​​യയ്​​ക്കാ​​നോ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​നി​​ലെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഇ​​ത് ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​മു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​റാ​​നി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ദീ​​ർ​​ഘ​​കാ​​ല​​ത്തേ​​ക്ക് മ​​ന്ദ​​ഗ​​തി​​യി​​ലാ​​യാ​​ൽ പ​​ക​​രം വി​​പ​​ണി പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ മ​​റ്റ് രാ​​ജ്യ​​ങ്ങ​​ൾ, ആ​​ഫ്രി​​ക്ക, യൂ​​റോ​​പ്പ് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ ക​​ണ്ടെ​​ത്താ​​ൻ ഐ​​ആ​​ർ​​ഇ​​എ​​ഫ് ബ​​ന്ധ​​പ്പെ​​ട്ട​​വ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യു​​എ​​സി​​ന്‍റെ തീ​​രു​​വ ആ​​ശ​​ങ്ക​​ക​​ൾ

ഇ​​റാ​​നു​​മാ​​യി വ്യാ​​പാ​​ര ബ​​ന്ധം തു​​ട​​രു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ 25 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്തി​​യേ​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​ടു​​ത്ത​​കാ​​ല​​ത്ത് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ആ​​ശ​​ങ്ക സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ അ​​രി ക​​യ​​റ്റു​​മ​​തി​​ക്ക് നി​​ല​​വി​​ൽ 50 തീ​​രു​​വ ന​​ല്കേ​​ണ്ടി​​വ​​രു​​ന്നു. മു​​ന്പ് പ​​ത്ത് ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. തീ​​രു​​വ കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​ട്ടും ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഒ​​ന്ന​​ട​​ങ്കം 2,35,554 ട​​ണ്ണി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യു​​ടെ സ്ഥാ​​ന​​ത്ത് 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ​​എ​​ട്ടു മാ​​സം (ഏ​​പ്രി​​ൽ-​​ന​​വം​​ബ​​ർ) ഇ​​ന്ത്യയുടെ യു​​എ​​സി​​ലേ​​ക്കുള്ള ബ​​സു​​മ​​തി, ബ​​സു​​മ​​തി ഇ​​ത​​ര അ​​രി​​യു​​ടെ ക​​യ​​റ്റു​​മ​​തി 2,40,518 ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഇ​​ന്ത്യ അ​​രി​​യു​​ടെ പ​​ത്താ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യും ബ​​സു​​മ​​തി അ​​രി​​യു​​ടെ നാ​​ലാ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യു​​മാ​​ണ് യു​​എ​​സ്എ.

മ​​റ്റ് ക​​യ​​റ്റു​​മ​​തി​​ക​​ളും ഭീ​​ഷ​​ണി​​യി​​ൽ

ബ​​സു​​മ​​തി അ​​രി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ തേ​​യി​​ല​​യു​​ടെ പ്ര​​ധാ​​ന വാ​​ങ്ങ​​ലു​​കാ​​രാ​​ണ് ഇ​​റാ​​ൻ. 2024-25ൽ 11,000 ​​ട​​ണ്‍ തേ​​യി​​ലാ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. കാ​​പ്പി, പ​​ഴ​​ങ്ങ​​ൾ, സു​​ഗന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ, പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ, പ​​യ​​റു​​വ​​ർ​​ഗ​​ങ്ങ​​ൾ, പ​​ഞ്ച​​സാ​​ര തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വ​​ഴി​​മു​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Business

കയറ്റുമതി പ്രതീക്ഷയിൽ നാളികേര കർഷകർ

ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​മാ​​യി നാ​​ളി​​കേര ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​ത് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ക​​ർ​​ഷ​​ർ​​ക്കി​​ട​​യി​​ൽ വി​​ല​​യി​​ടി​​വ് ആ​​ശ​​ങ്ക​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു.

ഉത്പാദനം വർധിക്കുന്നതോടെ നാ​​ളി​​കേ​​ര​​ത്തി​​ന്‍റെ വി​​ല​​യി​​ടി​​യു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ലാണ് ക​​ർ​​ഷ​​ക​​ർ. സെ​​പ്റ്റം​​ബ​​റി​​ൽ ചി​​ല്ല​​റവി​​ൽ​​പ്പ​​ന​​യി​​ൽ നാ​​ളി​​കേ​​രവി​​ല കി​​ലോ​​യ്ക്ക് 90 രൂ​​പ​​വ​​രെ​​യെ​​ത്തി​​യ​​താ​​ണ്. പി​​ന്നീ​​ടി​​ത് ഇ​​ടി​​ഞ്ഞ് ജ​​നു​​വ​​രി ആ​​ദ്യയആ​​ഴ്ച 55 മു​​ത​​ൽ 60 രൂ​​പ വ​​രെ​​യെ​​ത്തി. വ​​രും മാ​​സ​​ങ്ങ​​ളി​​ൽ നാ​​ളി​​കേ​​ര ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി ഉ​​യ​​രു​​മെ​​ന്നാ​​ണ് കോ​​ക്ക​​ന​​ട്ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് ബോ​​ർ​​ഡ് (സി​​ഡി​​ബി) അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. നാ​​ളി​​കേ​​ര​​ത്തി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന വി​​ല​​ത്ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​കു​​മോ​​യെ​​ന്ന ആശങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ.

ക​​ർ​​ഷ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, ക​​ഴി​​ഞ്ഞ ര​​ണ്ടു​​മാ​​സ​​മാ​​യി നാ​​ളി​​കേ​​ര വി​​ല താ​​ഴു​​ക​​യാ​​ണ്. ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ൽ നാ​​ളി​​കേ​​ര​​ത്തി​​നു​​ണ്ടാ​​യ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് വി​​ലത്തക​​ർ​​ച്ച രൂ​​ക്ഷ​​മാ​​ക്കാ​​തെ സ​​ഹാ​​യി​​ച്ച​​ത്. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം ഈ ​​മാ​​സം 20ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ വി​​ല ഇ​​നി​​യും കു​​റ​​യു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ശി​​വ​​രാ​​ത്രി വ​​രെ നാ​​ളി​​കേ​​ര ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സി​​ഡി​​ബി പ​​റ​​യു​​ന്ന​​ത്.

യൂറോപ്പിൽ ആവശ്യം വർധിക്കുന്നു

അ​​തേ​​സ​​മ​​യം, വ്യാവ​​സാ​​യി​​ക മേ​​ഖ​​ല​​യി​​ൽ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യ​​ക​​ത ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്നു. ചി​​ര​​ട്ട​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ക്ടി​​വേ​​റ്റ​​ഡ് കാ​​ർ​​ബ​​ണ്‍, ഡെ​​സി​​കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട്, തേ​​ങ്ങാ​​പ്പാ​​ൽ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ൻ തേ​​ങ്ങ​​യ്ക്ക് യൂ​​റോ​​പ്പ് ഒ​​രു പ്ര​​ധാ​​ന വി​​പ​​ണി​​യാ​​യി വ​​ള​​ർ​​ന്നു​​വ​​രു​​ന്ന​​തും ആ​​ശ്വാ​​സം ന​​ൽ​​കു​​ന്നു.

ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നി​​ടെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത​​യി​​ൽ യൂ​​റോ​​പ്പി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ട്. ആ​​ഹാ​​ര​​ത്തി​​നു മാ​​ത്ര​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു കൂ​​ടാ​​തെ സൗ​​ന്ദ​​ര്യ​​വ​​ർ​​ധ​​ക വ​​സ്തു​​ക്ക​​ൾ, പേ​​ഴ്സ​​ണ​​ൽ കെ​​യ​​ർ പ്രോ​​ഡ​​ക്ട്സ്, മ​​രു​​ന്നു​​ക​​ൾ എ​​ന്നി​​വ​​യി​​ലും തേ​​ങ്ങ​​യു​​ടെ ഉ​​പ​​യോ​​ഗം വ​​ർ​​ധി​​ച്ചു.

യൂ​​റോ​​പ്യ​​ൻ അ​​ടു​​ക്ക​​ള​​ക​​ളി​​ൽ പാ​​ച​​ക​​ത്തി​​ലും ബേ​​ക്കിം​​ഗി​​നും വ​​റുക്കു​​ന്ന​​തി​​നും സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന എ​​ണ്ണ​​ക​​ൾ​​ക്കു പ​​ക​​ര​​മാ​​യി വെ​​ളി​​ച്ചെ​​ണ്ണ വ​​ലി​​യ പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. തേ​​ങ്ങ​​യു​​ടെ ആ​​രോ​​ഗ്യ​​ഗു​​ണ​​ങ്ങ​​ളും ഉ​​യ​​ർ​​ന്ന സ്മോ​​ക്ക് പോ​​യി​​ന്‍റു​​മാ​​ണ് യൂ​​റോ​​പ്പി​​ൽ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്കു പ്ര​​ചാ​​രം ന​​ൽ​​കു​​ന്ന​​ത്. കൂ​​ടാ​​തെ, ഇ​​തി​​ന്‍റെ ഈ​​ർ​​പ്പം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ക​​ഴി​​വ് ച​​ർ​​മസം​​ര​​ക്ഷ​​ണ​​ത്തി​​നും കേ​​ശസം​​ര​​ക്ഷ​​ണ​​ത്തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​വാ​​ത്ത വ​​സ്തു​​വാ​​ക്കി മാ​​റ്റി.

2029 ആ​​കു​​ന്പോ​​ഴേ​​ക്കും യൂ​​റോ​​പ്പി​​ലെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന വി​​പ​​ണി ഏ​​ക​​ദേ​​ശം ര​​ണ്ടു ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. സ​​സ്യാ​​ഹാ​​ര ശീ​​ല​​ങ്ങ​​ൾ, വീ​​ഗ​​ൻ, ഫ്ളെ​​ക്സി​​റ്റേ​​റി​​യ​​ൻ ആ​​ഹാ​​ര​​ശീ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ളു​​ക​​ൾ തി​​രി​​യു​​ന്ന​​താ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.

യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​യി​​ൽ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത വ​​ർ​​ധി​​ക്കു​​ന്ന​​ത് പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന​​താ​​ണ്. പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു പ​​ക​​രം തേ​​ങ്ങാ​​പ്പാ​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞു. മാ​​ലി​​ന്യ​​മു​​ക്ത​​വും പ്ര​​കൃ​​ത​​ിദ​​ത്ത​​മാ​​യി ല​​യി​​ച്ചു​​ചേ​​രു​​ന്ന​​തും ആ​​രോ​​ഗ്യ​​പ​​ര​​വു​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ബോ​​ധ​​വാന്മാ​​രാ​​യി. വി​​ല​​യേ​​ക്കാ​​ൾ ഗു​​ണ​​മേന്മയ്ക്കു മു​​ൻ​​ഗ​​ണ​​ന ന​​ല്കു​​ന്ന ഇ​​ത്ത​​രം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ ഇ​​ന്ത്യ​​ൻ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ൾക്ക് യൂ​​റോ​​പ്പി​​ൽ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യു​​ണ്ട്. കൂ​​ടാ​​തെ, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ക്ടി​​വേ​​റ്റ​​ഡ് കാ​​ർ​​ബ​​ണി​​ന് (ചി​​ര​​ട്ട​​ക്ക​​രി​​ക്ക്) യു​​എ​​സി​​ൽ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യാ​​ണു​​ള്ള​​തെന്ന് ഒ​​രു സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​യുന്നു.

കയറ്റുമതി ഉയരുന്നു

ഇ​​ന്ത്യ​​ൻ സ്ഥാ​​പ​​ന​​ങ്ങ​​ൾ 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ഏ​​ഴു​​മാ​​സം 3793 കോ​​ടി രൂ​​പ​​യു​​ടെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്. ഈ​​ വ​​ർ​​ഷം ആ​​കെ 6000 കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ക​​യ​​റ്റു​​മ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. ഈ ​​ക​​ണ​​ക്കാ​​ണെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 25 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും.

ഉത്പാദനം കൂടും

2024ൽ ​​എ​​ൽ​​നി​​നോ മൂ​​ല​​മു​​ണ്ടാ​​യ ക​​ഠി​​ന​​മാ​​യ ഉ​​ഷ്ണ​​ത​​രം​​ഗ​​വും വ​​ര​​ൾ​​ച്ച​​യും മ​​റ്റ് ഘ​​ട​​ക​​ങ്ങ​​ളും ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ലെ നാ​​ളി​​കേ​​രോ​​ത്പാ​​ദ​​ന​​ത്തി​​ൽ വ​​ൻ​​തോ​​തി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി. ഇ​​ത് വി​​പ​​ണി​​യി​​ൽ നാ​​ളി​​കേ​​ര ദൗ​​ർ​​ല​​ഭ്യ​​മു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്തു. 2025ൽ ​​സെ​​പ്റ്റം​​ബ​​റി​​ൽ നാ​​ളി​​കേ​​രം വി​​ല കി​​ലോ​​യ്ക്ക് 90 രൂ​​പ​​യി​​ലെ​​ത്തു​​ക​​യും വെ​​ളി​​ച്ചെ​​ണ്ണവി​​ല എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന വി​​ല​​യി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, നാ​​ളി​​കേ​​രോ​​ത്പാ​​ദ​​നം സാ​​ധാ​​ര​​ണ നി​​ല​​യി​​ലെ​​ത്തി​​യ​​തോ​​ടെ തേ​​ങ്ങ​​യു​​ടെ​​യും വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ​​യും വി​​ല താ​​ഴു​​ക​​യും ചെ​​യ്തു.

വ​​രു​​ന്ന മാ​​സ​​ങ്ങ​​ളി​​ൽ നാ​​ളി​​കേ​​രോ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്നാ​​ൽ വി​​ല​​ത്ത​​ക​​ർ​​ച്ച​​യു​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ. എ​​ന്നാ​​ൽ, ഈ ​​ആ​​ശ​​ങ്ക അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞ​​ത്.

രാ​​ജ്യ​​ത്ത് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന 60 ശ​​ത​​മാ​​നം നാ​​ളി​​കേ​​ര​​വും വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് സം​​ഭ​​രി​​ക്കു​​ന്ന​​ത്. ക​​യ​​റ്റു​​മ​​തി വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത വ​​ർ​​ധി​​ക്കു​​ന്നു​​മു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ലെ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ​​നി​​ന്ന് കൊ​​പ്ര ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്നി​​ല്ല. സ​​ർ​​ക്കാ​​ർ നി​​യ​​മ​​പ്ര​​കാ​​രം എ​​ത്ര അ​​ള​​വ് കൊ​​പ്ര​​യാ​​ണോ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത് അ​​ത്ര അ​​ള​​വ് മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ തി​​രി​​കെ ക​​യ​​റ്റു​​മ​​തി ചെ​​യ്യേ​​ണ്ട​​തു​​ണ്ട്- സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

സെ​​പ്റ്റം​​ബ​​റി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ കൊ​​പ്ര സം​​ഭ​​ര​​ണ​​വി​​ല കി​​ലോ​​യ്ക്ക് 285 രൂ​​പ ആ​​യി​​രു​​ന്നി​​ട​​ത്ത് ജ​​നു​​വ​​രി​​യി​​ൽ ഇ​​ടി​​ഞ്ഞ് 164 രൂ​​പ​​യി​​ലെ​​ത്തി​​യെ​​ന്ന് കേ​​ര​​ഫെ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സാ​​ജു കെ. ​​സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. കേ​​ര​​ഫെ​​ഡ് സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് നേ​​രി​​ട്ടു തേ​​ങ്ങ സം​​ഭ​​രി​​ക്കു​​ന്നി​​ല്ല. പ​​ക​​രം കു​​റ്റ്യാ​​ടി, ചെ​​റു​​പു​​ഴ, നീ​​ലേ​​ശ്വ​​രം എ​​ന്നി​​വിട​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​പ​​ണിവി​​ല​​യേ​​ക്കാ​​ൾ ര​​ണ്ടു രൂ​​പ കൂ​​ടു​​ത​​ൽ ന​​ല്കി​​യാ​​ണ് നാ​​ളി​​കേ​​രം സം​​ഭ​​രി​​ക്കു​​ന്ന​​ത്. വ​​ർ​​ഷം മു​​ഴു​​വ​​നു​​മു​​ള്ള ശ​​രാ​​ശ​​രി സം​​ഭ​​ര​​ണ നി​​ര​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​ര​​ഫെ​​ഡ് വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ വി​​പ​​ണി വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

Business

യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വ്

മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​പ​​ണി​​യാ​​യ യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വ്. ഇ​​ന്ത്യ​​ക്കുമേ​​ൽ യു​​എ​​സ് ചു​​മ​​ത്തി​​യ ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തിത്തീരു​​വ​​യാ​​ണ് ഇ​​ടി​​വി​​നു കാ​​ര​​ണം.

ഗ്ലോ​​ബ​​ൽ ട്രേ​​ഡ് റി​​സ​​ർ​​ച്ച് ഇ​​നി​​ഷേ​​റ്റി​​വ് (ജി​​ടി​​ആ​​ർ​​ഐ) ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച് മേ​​യ് -ഒ​​ക്‌​​ടോ​​ബ​​ർ മാ​​സ​​ങ്ങൾക്കി​​ട​​യി​​ൽ ക​​യ​​റ്റു​​മ​​തി 28.5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. 8.83 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 6.31 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലേ​​ക്കു കൂ​​പ്പു​​കു​​ത്തി.

യു​​എ​​സി​​ന്‍റെ തീ​​രു​​വ​​ക​​ളി​​ലു​​ണ്ടാ​​യ അ​​തി​​വേ​​ഗ വ​​ർ​​ധ​​ന​​യെത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​ഇ​​ടി​​വു​​ണ്ടാ​​യ​​ത്. ഏ​​പ്രി​​ൽ ര​​ണ്ടി​​ന് 10 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്ന തീ​​രു​​വ ഓ​​ഗ​​സ്റ്റ് ഏ​​ഴി​​ന് 25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കെ​​ത്തി. ഓ​​ഗ​​സ്റ്റ് അ​​വ​​സാ​​ന​​ത്തോ​​ടെ അ​​ത് 50 ശ​​ത​​മാ​​ന​​മാ​​യും ഉ​​യ​​ർ​​ന്നു. തീ​​രു​​വ​​ക​​ളു​​ടെ വ​​ർ​​ധ​​ന​​ ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ യു​​എ​​സി​​ന്‍റെ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​ക​​ളി​​ൽ​​വ​​ച്ച് ഏ​​റ്റ​​വു​​മ​​ധി​​കം തീ​​രു​​വ ചു​​മ​​ത്ത​​പ്പെ​​ടു​​ന്ന​​വ​​യി​​ൽ ഒ​​ന്നാ​​ക്കി.

ചൈ​​ന​​യ്ക്ക് 30 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​ന് 15 ശ​​ത​​മാ​​ന​​വും തീ​​രു​​വ ഉ​​ള്ള​​പ്പോ​​ഴാ​​ണ് ഇ​​ന്ത്യ​​യു​​ടെ തീ​​രു​​വ​​യി​​ൽ യു​​എ​​സ് മാ​​റ്റം വ​​രു​​ത്താ​​ത്ത​​ത്.

റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച് ഈ ​​കാ​​ല​​യ​​ള​​വി​​ലെ യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യെ മൂ​​ന്ന് തീ​​രു​​വ വ്യ​​വ​​സ്ഥ​​ക​​ളാ​​ക്കി തി​​രി​​ച്ചി​​രി​​ക്കു​​ന്നു. സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പോ​​ലു​​ള്ള തീ​​രു​​വ ഒ​​ഴി​​വു​​ള്ള​​യു​​ടെ ഇ​​ന​​ങ്ങ​​ൾ ഒ​​ക്‌​​ടോ​​ബ​​റി​​ലെ മൊ​​ത്തം ക​​യ​​റ്റു​​മ​​തി​​യു​​ടെ 40.3 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. എ​​ങ്കി​​ലും ഇ​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 25.8 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. മേ​​യ് മാ​​സ​​ത്തെ 3.42 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് ഒ​​ക്‌​​ടോ​​ബ​​റി​​ൽ 2.54 ബി​​ല്യ​​ണി​​ലെ​​ത്തി. ഇ​​ത് 881 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ കു​​റ​​വാ​​ണ്.

പ്ര​​ധാ​​ന​​മാ​​യും ഇ​​രു​​ന്പ്, ഉ​​രു​​ക്ക്, അ​​ലു​​മി​​നി​​യം, ചെ​​ന്പ്, വാ​​ഹ​​ന​​ഭാ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ ഒ​​രേ ആ​​ഗോ​​ള തീ​​രു​​വ നേ​​രി​​ടു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഒ​​ക്ടോ​​ബ​​റി​​ലെ മൊ​​ത്തം ക​​യ​​റ്റു​​മ​​തി​​യു​​ടെ 7.6 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു. ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 23.8 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. മേ​​യി​​ലെ 629 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് ഒ​​ക്‌​​ടോ​​ബ​​റി​​ൽ 480 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ക്കു മാ​​ത്രം 50 ശ​​ത​​മാ​​നം തീ​​രു​​വ നേ​​രി​​ടേ​​ണ്ടി​​വ​​ന്ന തൊ​​ഴി​​ൽ അ​​ധി​​ഷ്ഠി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​യ ര​​ത്ന​​ങ്ങ​​ൾ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, സോ​​ളാ​​ർ പാ​​ന​​ൽ, ടെ​​ക്സ്റ്റൈ​​ൽ​​സ്, വ​​സ്ത്ര​​ങ്ങ​​ൾ, കെ​​മി​​ക്ക​​ലു​​ക​​ൾ, ക​​ട​​ൽ വി​​ഭ​​വ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി കൂ​​പ്പു​​കു​​ത്തി. ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 31.2 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി. 4.78 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 3.29 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു. അ​​ഞ്ചു മാ​​സ​​ത്തി​​ൽ 1.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്.

യു​​എ​​സി​​ന്‍റെ ഉ​​യ​​ർ​​ന്ന തീ​​രു​​വ​​യു​​ടെ ആ​​ഘാ​​തം തീ​​രു​​വ ​​രഹി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളെ​​യും ബാ​​ധി​​ച്ചു. യു​​എ​​സി​​ലേ​​ക്ക് ഇ​​ന്ത്യ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന സ്മാ​​ർ​​ട്ട് ഫോ​​ണു​​കളിൽ 36 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. മേ​​യി​​ലെ 2.29 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് ഒ​​ക്‌​​ടോ​​ബ​​റി​​ൽ 1.50 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു.
ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി 1.6 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടേത് 15.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും കു​​റ​​വു​​ണ്ടാ​​യി.

ലോ​​ഹ​​ങ്ങ​​ളു​​ടെ​​യും (50 ശ​​ത​​മാ​​നം തീ​​രു​​വ), വാ​​ഹ​​ന ഭാ​​ഗ​​ങ്ങ​​ൾ (25 ശ​​ത​​മാ​​നം തീ​​രു​​വ) എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ലും ഇ​​ടി​​വ് നേ​​രി​​ട്ടു. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ക്ഷ​​മ​​തയി​​ലു​​ണ്ടാ​​യ കു​​റ​​വി​​നേ​​ക്കാ​​ൾ യു​​എ​​സി​​ലെ വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ക​​ത ദു​​ർ​​ബ​​ല​​മാ​​കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്.

Latest News

Corehub Up