കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന് പൊലിഞ്ഞ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ദുരന്തപൂര്‍ണമായ ഓര്‍മകളെ മുന്‍നിര്‍ത്തി അമ്മ ഷീല കുറുവച്ചാലില്‍ രചിച്ച പുസ്തകം ‘അര്ജുന് എന്റെ മകന്’ പ്രകാശനത്തിന് ഒരുങ്ങുന്നു.
13ന് വൈകുന്നേരം നാലിന് കണ്ണാടിക്കല്‍ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിലാണു പ്രകാശനച്ചടങ്ങ്.കേരളവിഷന് പബ്ലിക്കേഷന്‍സാണ് പ്രസാധകര്. ഷിരൂരിലെ ഗംഗാവലി നദിയില്‍ കേരളവും കര്‍ണാടകവും സംയുക്തമായി നടത്തിയ 72 ദിവസത്തെ തെരച്ചില്‍ വേളയില്‍ അര്‍ജുന്റെ അമ്മയും കുടുംബവും കടന്നുപോയ ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുടെ വിവരണമാണ് പുസ്തകം.
പ്രമുഖ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയാണ് പുസ്തകത്തിന് അവതാരിക രചിച്ചിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, എംഎല്‍എമാരായ എ.കെ.എം. അഷറഫ്, കെ. ജയന്ത്, എം.കെ. രാഘവന് എംപി, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Tags : Shirur tragedy mother's book moving memories