x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദീപിക നമ്മുടെ ഭാഷ’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്


Published: June 11, 2026 05:00 AM IST | Updated: June 11, 2026 05:00 AM IST

കൊ​​​ച്ചി: ‘ദീ​​​പി​​​ക ന​​​മ്മു​​​ടെ ഭാ​​​ഷ’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കാ​​​ല​​​ടി ചെ​​​ങ്ങ​​​ൽ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ൽ പ​​​ത്ര​​​വാ​​​യ​​​നാ ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യോ​​​ടു​​​ള്ള സ്നേ​​​ഹം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ദീ​​​പി​​​ക ശ​​​തോ​​​ത്ത​​​ര റൂ​​​ബി ജൂ​​​ബി​​​ലി​​​യു​​​ടെ​​​യും ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ദീ​​​പി​​​ക എ​​​ത്തി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ഡോ.​​​ ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ർ​​​ജ് മാ​​​ന്തു​​​രു​​​ത്തി​​​ൽ, കൊ​​​ച്ചി റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ, സി​​​എം​​​സി അ​​​ങ്ക​​​മാ​​​ലി മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ജെ​​​സ്മി​​​ൻ, കാ​​​ഞ്ഞൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Tags : State-level inauguration 'Deepika Namma Bhasha

Recent News

Corehub Up