x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമേഷ്യൻ സംഘർഷം: പോ​​​​​​​​​ര​​​​​​​​​ടി​​​​​​​​​ച്ച് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യും ഇ​​​​​​​​​റാ​​​​​​​​​നും


Published: June 11, 2026 05:35 AM IST | Updated: June 11, 2026 05:35 AM IST

ദു​​​​​​​​​ബാ​​​​​​​​​യ്: അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യും ഇ​​​​​​​​​റാ​​​​​​​​​നും ത​​​​​​​​​മ്മി​​​​​​​​​ൽ വീ​​​​​​​​​ണ്ടും സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷം. യു​​​​​​​​​എ​​​​​​​​​സി​​​​ന്‍റെ അ​​​​ത്യാ​​​​ധു​​​​നി​​​​ക അ​​​​പ്പാ​​​​ച്ചെ ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​ർ ഇ​​​​​​​​​റാ​​​​​​​​​ൻ വെ​​​​​​​​​ടി​​​​​​​​​വ​​​​​​​​​ച്ചി​​​​​​​​​ട്ട​​​​​​​​​താ​​​​​​​​​ണ് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യെ പ്ര​​​​​​​​​കോ​​​​​​​​​പി​​​​​​​​​പ്പി​​​​​​​​​ച്ച​​​​​​​​​ത്. തെ​​​​​​​​​ക്ക​​​​​​​​​ൻ ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക ക​​​​​​​​​ന​​​​​​​​​ത്ത വ്യോ​​​​​​​​​മാ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി.

ഇ​​​​​​​​​റാ​​​​​​​​​ന്‍റെ വ്യോ​​​​​​​​​മപ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധം, ഗ്രൗ​​​​​​​​​ണ്ട് ക​​​​​​​​​ൺ​​​​​​​​​ട്രോ​​​​​​​​​ൾ സ്റ്റേ​​​​​​​​​ഷ​​​​​​​​​നു​​​​​​​​​ക​​​​​​​​​ൾ, നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ റ​​​​​​​​​ഡാ​​​​​​​​​ർ കേ​​​​​​​​​ന്ദ്ര​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ യു​​​​​​​​​എ​​​​​​​​​സ് യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ആ​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചു. ബ​​​​​​​​​ന്ദ​​​​​​​​​ർ അ​​​​​​​​​ബ്ബാ​​​​​​​​​സി​​​​​​​​​ലും ഖെ​​​​​​​​​ഷം ദ്വീ​​​​​​​​​പി​​​​​​​​​ലും ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യെ​​​​​​​​​ന്ന് ഇ​​​​​​​​​റാ​​​​​​​​​ൻ സ്ഥി​​​​​​​​​രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു. മ​​​​​​​​​ണി​​​​​​​​​ക്കൂ​​​​​​​​​റു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക​​​​​​​​​കം ബ​​​​​​​​​ഹ്റി​​​​​​​​​ൻ, കു​​​​​​​​​വൈ​​​​​​​​​റ്റ്, ജോ​​​​​​​​​ർ​​​​​​​​​ദാ​​​​​​​​​ൻ എ​​​​​​​​​ന്നീ രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ യു​​​​​​​​​എ​​​​​​​​​സ് താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു നേ​​​​​​​​​ർ​​​​​​​​​ക്ക് ഇ​​​​​​​​​റാ​​​​​​​​​ൻ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി.

ഇ​​​​​​​​​റാ​​​​​​​​​ൻ തൊ​​​​​​​​​ടു​​​​​​​​​ത്ത അ​​​​​​​​​ഞ്ച് മി​​​​​​​​​സൈ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ത്തെ​​​​​​​​​ന്ന് ജോ​​​​​​​​​ർ​​​​​​​​​ദാ​​​​​​​​​ൻ അ​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത​​​​​​​​​ർ അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​ടെ അ​​​​​​​ത്യാ​​​​​​​ധു​​​​​​​നി​​​​​​​ക എ​​​​​​​​​ഫ്-35 യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ സ​​​​​​​​​ജ്ജീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന മു​​​​​​​​​വാ​​​​​​​​​ഫാ​​​​​​​​​ഖ് സാ​​​​​​​​​ൽ​​​​​​​​​തി വ്യോ​​​​​​​​​മ​​​​​​​​​താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​നു നേ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ണ് ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യ​​​​​​​​​ത്.

ത​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു നേ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ണ്ടാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ചെ​​​​​​​റു​​​​​​​ത്തു​​​​​​​വെ​​​​​​​​​ന്ന് ബ​​​​​​​​​ഹ്റി​​​​​​​​​നും കു​​​​​​​​​വൈ​​​​​​​​​റ്റും അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. യു​​​​​​​​​എ​​​​​​​​​സ് അ​​​​​​​​​ഞ്ചാം ക​​​​​​​​​പ്പ​​​​​​​​​ൽ​​​​​​​​​പ്പ​​​​​​​​​ട​​​​​​​​​യു​​​​​​​​​ടെ ആ​​​​​​​​​സ്ഥാ​​​​​​​​​നം ബ​​​​​​​​​ഹ്റി​​​​​​​​​നി​​​​​​​​​ലാ​​​​​​​​​ണ് സ്ഥി​​​​​​​​​തി ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​ത്. പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച ശേ​​​​​​​ഷം പ​​​​​​​ല​​​​​​​ത​​​​​​​വ​​​​​​​ണ ബ​​​​​​​ഹ്റി​​​​​​​നി​​​​​​​ലെ യു​​​​​​​എ​​​​​​​സ് നാ​​​​​​​വി​​​​​​​ക​​​​​​​താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​നു നേ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ വ്യോ​​​​​​​മ-​​​​​​​നാ​​​​​​​വി​​​​​​​ക താ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ള​​​​​​​ട​​​​​​​ക്കം 21 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​ൻ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ എ​​​​​​​ഫ്-35 യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഹാം​​​​​​​ഗ​​​​​​​റു​​​​​​​ക​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ത്തെ​​​​​​​ന്നും ഇ​​​​​​​റാ​​​​​​​ന്‍റെ റെ​​​​​​​വ​​​​​​​ലൂ​​​​​​​ഷ​​​​​​​ണ​​​​​​​റി ഗാ​​​​​​​ർ​​​​​​​ഡ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു.

അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തെ ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി അ​പ​ല​പി​ച്ചു. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്ന് അ​രാ​ഗ്ചി കു​റ്റ​പ്പെ​ടു​ത്തി. തു​ർ​ക്കി, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രെ അ​രാ​ഗ്ചി സ്ഥി​തി​ഗ​തി​ക​ൾ ധ​രി​പ്പി​ച്ചു. അ​മേ​രി​ക്ക ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി.​സ​മാ​ധാ​ന ച​ർ​ച്ച വൈ​കി​ക്കു​ന്ന​തി​ന് ഇ​റാ​ൻ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

‌ചൊ​​​​​​​​​വ്വാ​​​​​​​​​ഴ്ച ഹോ​​​​​​​​​ർ​​​​​​​​​മു​​​​​​​​​സ് ക​​​​​​​​​ട​​​​​​​​​ലി​​​​​​​​​ടു​​​​​​​​​ക്കി​​​​​​​​​ൽ ഇ​​​​​​​​​റാ​​​​​​​​​ന്‍റെ ഡ്രോ​​​​​​​​​ൺ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലാ​​ണ് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​പ്പാ​​​​​​​​​ച്ചെ ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​ർ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​വീ​​​​​​​​​ണ​​​​​​​​​ത്. ര​​​​​​​​​ണ്ടു പൈ​​​​​​​​​ല​​​​​​​​​റ്റു​​​​​​​​​മാ​​​​​​​​​രെ ഒ​​​​​​​​​രു ഡ്രോ​​​​​​​​​ൺ ബോ​​​​​​​​​ട്ടി​​​​​​​​ലാ​​​​​​​​​ണു ര​​​​​​​​​ക്ഷി​​​​​​​​​ച്ച​​​​​​​​​ത്.

മ​​​​നു​​​​ഷ്യ​​​​നി​​​​ല്ലാ​​​​ത്ത, കം​​​​പ്യൂ​​​​ട്ട​​​​ർ ചി​​​​പ്പു​​​​ക​​​​ളും സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ളും മാ​​​​ത്രം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഡ്രോ​​​​ൺ ബോ​​​​ട്ടു​​​​ക​​​​ൾ. അ​​​​പ്പാ​​​​ച്ചെ ഹെ​​​​​​​ലി​​​​​​​കോ​​​​​​​പ്റ്റ​​​​​​​ർ ത​​​​​​​ക​​​​​​​ർ​​​​​​​ത്ത​​​​​​​ത് ഇ​​​​​​​റാ​​​​​​​നാ​​​​​​​ണെ​​​​​​​ന്നും ഇ​​​​​​​തി​​​​​​​നു ത​​​​​​​ക്ക മ​​​​​​​റു​​​​​​​പ​​​​​​​ടി ന​​​​​​​ല്കു​​​​​​​മെ​​​​​​​ന്നും യു​​​​​​​എ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​​​ണ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പ് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഗ​​​​​​​​ൾ​​​​​​​​ഫ് ഓ​​​​​​​​ഫ് ഏ​​​​​​​​ഡ​​​​​​​​നി​​​​​​​​ൽ ഇ​​​​​​​​ന്ന​​​​​​​​ലെ ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്ക് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി. ചെ​​​​​​​​റുബോ​​​​​​​​ട്ടി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ സാ​​​​​​​​യു​​​​​​​​ധ​​​​​​​​സം​​​​​​​​ഘം ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന് യു​​​​​​​​കെ​​​​​​​​യു​​​​​​​​ടെ മാ​​​​​​​​രി​​​​​​​​ടൈം ട്രേ​​​​​​​​ഡ് ഓ​​​​​​​​പ്പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ​​​​​​​​സ് സെ​​​​​​​​ന്‍റ​​​​​​​​ർ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.
ചെ​​​​​​​​ങ്ക​​​​​​​​ട​​​​​​​​ലി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​മു​​​​​​​​ള്ള ക​​​​​​​​പ്പ​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​ൻ​​​​​​​​പ​​​​​​​​ക്ഷ ഹൂ​​​​​​​​തി വി​​​​​​​​മ​​​​​​​​ത​​​​​​​​ർ ഭീ​​​​​​​​ഷ​​​​​​​​ണി മു​​​​​​​​ഴ​​​​​​​​ക്കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

Tags : West Asian conflict America and Iran

Recent News

Corehub Up