x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ വീ​ണ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം; സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ ഇ​ഡി ഓ​ഫീ​സി​ൽ ഇ​ന്ന് ഹാ​ജ​രാ​യേ​ക്കും


Published: June 11, 2026 07:11 AM IST | Updated: June 11, 2026 07:11 AM IST

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യു​മാ​യ വീ​ണ വി​ജ​യ​നെ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി. സി​എം​ആ​ര്‍​എ​ല്ലി​ലെ ജീ​വ​ന​ക്കാ​ര്‍ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യേ​ക്കും.

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ‌ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മാ​സ​പ്പ​ടി കേ​സി​ല്‍ നി​ര്‍​ണാ​യ​ക ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ൾ. സി​എം​ആ​ർ​എ​ൽ എം​ഡി എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും ജീ​വ​ന​ക്കാ​ർ​ക്കു​മ​ട​ക്കം ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട നോ​ട്ടീ​സ്.

ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് എ​ന്തി​ന് പ​ണം ല​ഭി​ച്ചു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക്കാ​നാ​ണ് വീ​ണ​യ്ക്ക് ഇ​ഡി ന​ല്‍​കി​യ നി​ർ​ദേ​ശം. 132 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് സി​എം​ആ​ർ​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

ക​മ്പ​നി​യി​ൽ നി​ന്ന് വീ​ണ​യ്ക്ക് 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 2.78 കോ​ടി രൂ​പ​യും എം​പ​വ​ർ ഇ​ന്ത്യ ക്യാ​പി​റ്റ​ലി​ൽ നി​ന്ന് 50 ല​ക്ഷം വാ​യ്പ​യും ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ലാ​ണ് വീ​ണ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​ത്.

 

 

 

Tags : veena vijayan cmrl ed sfio

Recent News

Corehub Up