x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര; സ​ർ​ക്കാ​ർ കെ​എ​സ്‍​ആ​ര്‍​ടി​സി​ക്ക് മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കി​ല്ല


Published: June 11, 2026 09:27 AM IST | Updated: June 11, 2026 09:27 AM IST

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ കെ​എ​സ്‍​ആ​ര്‍​ടി​സി​ക്ക് മു​ന്‍​കൂ​റാ​യി പ​ണം ന​ല്‍​കി​ല്ല. ത​ത്സ​മ​യ തി​രി​ച്ച​ട​വ് ഉ​ദ്ദേ​ശി​ക്കു​ന്ന​തി​നാ​ല്‍ മാ​സാ​വ​സാ​നം മാ​ത്ര​മേ തു​ക അ​നു​വ​ദി​ക്കൂ.

എ​ന്നാ​ൽ മു​ന്‍​കൂ​റാ​യി പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കെ​എ​സ്‍​ആ​ര്‍​ടി​സി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഡീ​സ​ല്‍ വാ​ങ്ങു​ന്ന​തും പ്ര​തി​സ​ന്ധി​യി​ലാ​വു​മെ​ന്നാ​ണ് ആ​ശ​ങ്ക. സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യാ​യ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഓ​ര്‍​ഡി​ന​റി ബ​സി​ലാ​ണ്.

ഇ​തി​നാ​യി 65 മു​ത​ല്‍ 70 കോ​ടി രൂ​പ മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഏ​ഴ് കോ​ടി രൂ​പ​യാ​ണ് കെ​എ​സ്‍​ആ​ര്‍​ടി​സി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​ദി​ന വ​രു​മാ​നം. ഇ​തി​ല്‍ മൂ​ന്ന​ര കോ​ടി​യും ഇ​ന്ധ​നം വാ​ങ്ങാ​നാ​ണ് ചെ​ല​വാ​കു​ന്ന​ത്.

45 ദി​വ​സ​ത്തെ ക്രെ​ഡി​റ്റ് രീ​തി​യി​ലാ​ണ് ഇ​ന്ധ​ന ക​മ്പ​നി​ക​ള്‍‍ കോ​ര്‍​പ​റേ​ഷ​ന് ഡീ​സ​ല്‍ ന​ല്‍​കു​ക. അ​താ​യ​ത് 45 ദി​വ​സം മു​ന്പ് വാ​ങ്ങു​ന്ന ഡീ​സ​ലി​ന്‍റെ തു​ക ഇ​ന്ന് ന​ല്‍​കി​യാ​ല്‍ മ​തി. ഇ​ങ്ങ​നെ വാ​ങ്ങു​ന്പോ​ള്‍ 2.70രൂ​പ സ​ബ്സി​ഡി​യാ​യും 40 പൈ​സ കൃ​ത്യ​മാ​യി പ​ണം അ​ട​ക്കു​ന്ന​തു​കൊ​ണ്ടു​ള്ള ഇ​ള​വും ചേ​ര്‍​ത്ത് ലി​റ്റ​റി​ന് 3.10 രൂ​പ കു​റ​ച്ചാ​ണ് ക​മ്പ​നി​ക​ള്‍‍ ഈ​ടാ​ക്കു​ന്ന​ത്.

സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ വ​രു​മാ​നം കു​റ​യു​മ്പോ​ള്‍‍ സ​ര്‍​ക്കാ​ര്‍ തു​ക മു​ന്‍​കൂ​റാ​യി കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​വും. ഇ​ന്ധ​ന ക​മ്പ​നി​ക​ള്‍‍ ഇ​ള​വ് നി​ര്‍​ത്ത​ലാ​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല എ​ട്ട് ശ​ത​മാ​നം പ​ലി​ശ കൂ​ടി ചേ​ര്‍​ത്ത് വേ​ണം പി​ന്നെ ഡീ​സ​ലി​ന്‍റെ പ​ണം അ​ട​യ്ക്കേ​ണ്ടി വ​രി​ക.

Tags : ksrtc free travel

Recent News

Corehub Up