തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. പദ്ധതി നിലവിൽ വരുന്ന ജൂൺ 15-ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു.
ടിക്കറ്റെടുക്കാതെ ബസിൽ യാത്ര ചെയ്ത് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. പുരുഷന്മാരോടുള്ള വിവേചനമാണിതെന്ന് അസോസിയേഷൻ ആരോപിച്ചു. വോട്ട് ബാങ്ക് എന്ന നിലയിൽ പുരുഷന്മാരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അർഹതയുള്ളവർക്ക് മാത്രം സൗജന്യയാത്ര നൽകിയാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു.
Tags : ksrtc free travel all kerala mens association