x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ


Published: June 11, 2026 12:16 PM IST | Updated: June 11, 2026 12:16 PM IST

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സ് പ്ര​തി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി കൗ​ൺ​സി​ല​റു​മാ​യ ആ​ർ. സു​ഗ​ത​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ്.

എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സു​ഗ​ത​ൻ ന​ഗ​ര​സ​ഭ​യ്ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

സു​ഗ​ത​നെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. ഗു​ണ്ടാ ലി​സ്റ്റി​ൽ പേ​രു​ള്ള​യാ​ളാ​ണ് സു​ഗ​ത​ൻ. ഇ​യാ​ളു​കൂ​ടെ വ​ൻ​കി​ട ഗു​ണ്ടാ റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​മാ​ർ വി​മ​ർ​ശി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. പി​ന്നാ​ലെ 15ന് ​വ​ൻ ജ​ന​കീ​യ സ​മ​രം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തും.

Tags : LDF councilors protest Sugathan resignation

Recent News

Corehub Up