Kerala
തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ കാപ്പ കേസിൽ നാടു കടത്തിയത് രണ്ടു തവണ. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.
2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. അങ്ങനെ ഒരു വധശ്രമക്കേസിലായിരുന്നു ഇയാള്‍ ഒളിവിലായിരുന്നത്.
രണ്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ 11 കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പിന്തുണച്ച് മേയർ വി.വി. രാജേഷ്.
സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകും. സുഗതന്റെ 14 കാരനായ മകനെതിരെ പോലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതന്റെ വീട്ടിൽ പോകുമെന്നും വി.വി. രാജേഷ് പറഞ്ഞു.
സുഗതനെ വേട്ടയാടുകയാണ്. സുഗതനെ കാപ്പ കേസിൽപ്പെടുത്തിയതാണ്. വർഷങ്ങളായി സിപിഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ. അത് ജനങ്ങൾക്ക് രാഷ്ട്രീയ വിവേകമുള്ളത് കൊണ്ടാണ്.
സുഗതൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.
സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ പോലീസ് കാണിക്കണം. ക്രിമിനൽ കേസിൽ പ്രതിയായ ഒരു പോലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ടുക്കാൻ താൻ അടക്കമുള്ളവർ തയാറല്ല.
മേയർ എന്ന നിലയ്ക്ക് ഇങ്ങനെ കൗൺസിലർമാരെ ദ്രോഹിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിയ്ക്ക് പിന്നിലുള്ളത് പല പ്രശ്നങ്ങളും ഉള്ള ഉദ്യോഗസ്ഥനാണ് സിഐ വിപിൻ.
നേരത്തെ ഇദ്ദേഹം അവധിയിൽ പോയിരുന്നു. പിന്നീട് ഒരു എൽഡിഎഫ് മുൻ എംഎൽഎ ആണ് വിപിൻ തിരിച്ചുവരാൻ കാരണം. തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി.വി. രാജേഷ് പറഞ്ഞു.