തിരുവനന്തപുരം: കാപ്പാ കേസ് ചുമത്തപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ കൗൺസിലിൽ നിന്നും പുറത്താക്കണമെന്ന് കെ.എസ്. ശബരീനാഥൻ. ഇത്തരത്തിലുള്ള വ്യക്തി നഗരസഭയില്‍ അംഗമായി തുടരുന്നത് നഗരസഭയുടെ പാരമ്പര്യത്തിനും പ്രവര്‍ത്തനത്തിനും അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സുഗതനെ കൗൺസിലില്‍ നിന്നും പുറത്താക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി അടിയന്തിര കൗൺസില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയെന്നും ശബരീനാഥൻ വ്യക്തമാക്കി.
Tags : K.S. Sabarinathan sugathan