Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sugathan

സു​ഗ​ത​ന് തു​ണ​യാ​യ​ത് ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച; രേ​ഖ​ക​ളി​ൽ പ​ല പേ​ജു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് കോ​ട​തി

കൊ​ച്ചി:കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടികളിലെ വീഴ്ച്ച. കാ​പ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്നും മു​ൻ കേ​സു​ക​ളി​ൽ അ​നു​വ​ദി​ച്ച ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി

ക്രൈം 1687/2019​ൽ സു​ഗ​ത​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൗ​ണ്ട​ർ കേ​സ് ഉ​ണ്ടാ​യി​രു​ന്ന കാ​ര്യം കാ​പ്പാ ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. ക്രൈം 677/2023​ൽ ജാ​മ്യം റ​ദ്ദാ​ക്ക​ൽ ഹ​ർ​ജി തി​രി​ച്ച​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് പെ​ൻ​ഡി​ങ്ങാ​ണെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വി​ലെ പ​രാ​മ​ർ​ശം. ക്രൈം 723/2025​ൽ പ​രാ​തി​ക്കാ​ര​ൻ ഒ​ത്തു​തീ​ർ​പ്പ് ഹ​ർ​ജി ന​ൽ​കി കേ​സ് പി​ൻ​വ​ലി​ച്ച വി​വ​ര​വും ഉ​ത്ത​ര​വി​ൽ പ​രി​ഗ​ണി​ച്ചി​ല്ല.

ക്രൈം 334/2026​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സ​മ​യം നീ​ട്ടി​ന​ൽ​കി​യ ഉ​ത്ത​ര​വും ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത ഉ​ത്ത​ര​വും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കാ​പ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ഇ​ത്ത​രം വീ​ഴ്ച​ക​ളി​ലാ​ണ് കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​തി​ന് പു​റ​മെ ത​ട​വു​കാ​ര​ന് കൈ​മാ​റി​യ രേ​ഖ​ക​ളി​ൽ പ​ല പേ​ജു​ക​ളും കാ​ണാ​നി​ല്ലെ​ന്നും ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​ല​തും വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​നും അ​ഡ്വൈ​സ​റി ബോ​ർ​ഡി​നും മു​ന്നി​ൽ കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​നു​ള്ള ത​ട​വു​കാ​ര​ന്‍റെ അ​വ​കാ​ശം ഇ​തു​വ​ഴി ലം​ഘി​ക്ക​പ്പെ​ട്ട​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​രു​ത​ൽ ത​ട​ങ്ക​ലി​നെ ചോ​ദ്യം ചെ​യ്ത് സു​ഗ​ത​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു.

Kerala

സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ പാ​സാ​ക്കാ​ൻ ബി​ജെ​പി നീ​ക്കം; തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ണാ​യ​ക കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന്‌

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ൽ ജ​യി​ലി​ലാ​യ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​ന് അ​യോ​ഗ്യ​ത ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ണാ​യ​ക കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന്‌. ഇ​ന്നും യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ൽ, സു​ഗ​ത​ൻ തു​ട​ർ​ച്ച​യാ​യി പ​ങ്കെ​ടു​ക്കാ​ത്ത മൂ​ന്നാ​മ​ത്തെ കൗ​ൺ​സി​ൽ യോ​ഗ​മാ​കും ഇ​ത്.

അ​ങ്ങ​നെ​യെ​ങ്കി​ൽ അ​യോ​ഗ്യ​ത ന​ട​പ​ടി​യു​ണ്ടാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ, സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ പാ​സാ​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം. അ​വ​ധി അ​പേ​ക്ഷ​യേ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം.

ഒ​രു ഭീ​ഷ​ണി​യും ഇ​ല്ലെ​ന്നും അ​വ​ധി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കും എ​ന്നു​മാ​ണ് വി ​വി രാ​ജേ​ഷി​ന്റെ നി​ല​പാ​ട്. എ​ല്ലാം ഉ​ച്ച​ക്ക് ര​ണ്ട​ര​ക്ക് കാ​ണാം എ​ന്നും മേ​യ​ർ പ​റ​ഞ്ഞു. കാ​പ്പ കേ​സ് പ്ര​തി​ക്ക് എ​ങ്ങ​നെ​യാ​ണ് അ​വ​ധി ഇ​ള​വ് ന​ൽ​കു​ക എ​ന്നാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ചോ​ദി​ക്കു​ന്ന​ത്. കൗ​ൺ​സി​ൽ യോ​ഗം ക​ഴി​ഞ്ഞാ​ൽ സു​ഗ​ത​നെ അ​യോ​ഗ്യ​നാ​ക്കാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

Kerala

കോ​ർ​പ​റേ​ഷ​ൻ യോ​ഗം വെ​ള്ളി​യാ​ഴ്ച; അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി സു​ഗ​ത​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ വെ​ള്ളി​യാ​ഴ്ച ചേ​രാ​നി​രി​ക്കെ കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​ൻ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി. അ​ഭി​ഭാ​ഷ​ക​ൻ മു​ഖാ​ന്ത​ര​മാ​ണ് മേ​യ​ർ വി.​വി.​രാ​ജേ​ഷി​ന് അ​വ​ധി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പ് ന​ട​ന്ന ര​ണ്ട് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ലും ആ​ർ. സു​ഗ​ത​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്നാ​ൽ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത​യു​ണ്ടാ​കും. ഈ ​നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്.​ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞും ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത​തി​ന്‌ സു​ഗ​ത​ൻ ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

പി​ന്നാ​ലെ സു​ഗ​ത​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​തു. ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 14ന് ​സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ വെ​ച്ചാ​ണ് വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്.

Kerala

എ​സ്എ​ച്ച്ഒ വി​പി​ൻ ക​മ്യൂ​ണി​സ്റ്റ്, പോ​ലീ​സി​ന്‍റേ​ത് പ​ട്ടി ഷോ; ​സു​ഗ​ത​നെ പി​ന്തു​ണ​ച്ച് ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സ് പ്ര​തി​യും ബി​ജെ​പി കൗ​ൺ​സി​ല​റു​മാ​യ ആ​ർ. സു​ഗ​ത​നെ പി​ന്തു​ണ​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ.

സി​പി​എം ഗു​ണ്ട വി​ള​യാ​ട്ട​ത്തി​നെ​തി​രെ നി​ല​കൊ​ണ്ട​തു കൊ​ണ്ടാ​ണ് സു​ഗ​ത​ൻ കാ​പ്പാ കേ​സ് പ്ര​തി​യാ​യ​ത്. സി​പി​എം ഭ​ര​ണം മാ​റി​യെ​ങ്കി​ലും പോ​ലീ​സ് മാ​റി​യി​ട്ടി​ല്ല.

ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് മ​ഫ്തി​യി​ൽ വ​ന്ന് ചീ​പ് ഹീ​റോ​യി​സം ന​ട​ത്തി​യ എ​സ്എ​ച്ച്ഒ വി​പി​ൻ ക​മ്യൂ​ണി​സ്റ്റാ​ണെ​ന്ന് ശ്രീ​ലേ​ഖ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സു​ഗ​ത​ൻ ഗു​ണ്ട​യ​ല്ല. നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രെ അ​ല്ലാ​തെ ഒ​രാ​ൾ​ക്കെ​തി​രെ​യും സു​ഗ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ന​ട​ന്ന​ത് പോ​ലീ​സി​ന്‍റെ പ​ട്ടി ഷോ​യാ​ണ്.

സി​പി​എം നേ​താ​ക്ക​ൾ തി​ര​ക്ക​ഥ​യെ​ഴു​തി​യ നാ​ട​ക​മാ​ണ് സു​ഗ​ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ അ​ര​ങ്ങേ​റി​യ​ത്. ഇ​പ്പോ​ഴും പോ​ലീ​സ് ജി​ല്ലാ അ​ധി​കാ​രി​ക​ൾ സി​പി​എം അ​ടി​മ​ക​ളാ​ണെ​ന്ന് ആ​ർ. ശ്രീ​ലേ​ഖ കു​റ്റ​പ്പെ​ടു​ത്തി.

District News

സു​ഗ​ത​നെ​തി​രേ കാപ്പ ഉൾപ്പെടെ 11 കേ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​വെ​ച്ച ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത ബി​ജെ​പി​യു​ടെ തി​രു​വ​ന​ന്ത​പു​രം കൗ​ണ്‍​സി​ല​ർ ആ​ർ.സു​ഗ​ത​നെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത സു​ഗ​ത​നെ ആ​ദ്യ​മെ​ത്തി​ച്ച​ത് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യി​രു​ന്നു. എ​ന്നാ​ൽ കാ​പ്പാ കേ​സ് പ്ര​തി​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ബ്ലോ​ക്ക് വി​യ്യൂ​രി​ലാ​ണു​ള​ള​ത്. ഈ ​സെ​ല്ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വി​യ്യൂ​രി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മാ​റ്റി​യ​ത്.

പ​ല ത​വ​ണ സു​ഗ​ത​നെ​തി​രേ കാ​പ്പാ​കേ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​താ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഴോ​ട്ടു കോ​ണ​ത്തു നി​ന്നു​മാ​ണ് സു​ഗ​ത​ൻ കൗ​ണ്‍​സി​ല​റാ​യി ജ​യി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​നു പി​ന്നാ​ലെ ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റി​ന് കാ​ര​ണ​മാ​യ വ​ധ​ശ്ര​മ കേ​സുണ്ടായി.

വെ​ള്ള​യ്ക്കാ​ട് ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​മേ​ള​ക്കി​ടെ പു​തി​യ പാ​ട്ടു​പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് പേ​ർ വേ​ദി​ക്ക് അ​രി​കി​ലെ​ത്തി ബ​ഹ​ളം വ​ച്ചു. ഈ ​സ​മ​യം സ്ഥ​ല​ത്തെ​ത്തി​യ സു​ഗ​ത​ൻ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ളു​മാ​റി യു​വാ​വി​നെ ഇ​രു​ന്പ് പൈ​പ്പ് കൊ​ണ്ട് മ​ർ​ദ്ദി​ച്ചു. കേ​സെ​ടു​ത്തെ​ത്തി​ന് പി​ന്നാ​ലെ സു​ഗ​ത​ൻ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ ന​ൽ​കി. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി.

ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ഏ​ഴി​ന് പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​ന് ത​യാ​റാ​കാ​തെ സു​ഗ​ത​ൻ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

തൊ​ട്ടു പി​ന്നാ​ലെ പോ​ലീ​സ് സു​ഗ​ത​നെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ശിപാ​ർ​ശ ന​ൽ​കി. ഇ​തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ്. ഇ​ത​റി​യാ​തെ​യാ​ണ് പി​റ്റേ​ന്ന് സു​ഗ​ത​ൻ ഒ​ളി​വി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ട് വ​ള​യു​ന്ന​തും പി​ടി​കൂ​ടി​യ​തും.

സുഗതൻ കാ​പ്പാ കേ​സ് ഉ​ൾ​പ്പെ​ടെ 11 കേ​സി​ൽ പ്ര​തി​യാ​ണ്. 2019 ഓ​ഗ​സ്റ്റ് 25 ക​ല്ല് കൊ​ണ്ട് ഒ​രാ​ളെ ത​ല​ക്ക​ടി​ച്ച​തി​ന് മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ശ്ര​മം, 2023 ജൂ​ലൈ 20ന് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​ഹ​ന​ങ്ങ​ളും വീ​ടും ആ​ക്ര​മി​ച്ചു ത​ക​ർ​ക്ക​ൽ, 2025 മാ​ർ​ച്ച് 14ന് ​വ്യാ​പാ​ര ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ശ്ര​മ കു​റ്റം, 2025 ജൂ​ലൈ 25ന് ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പ​ണം ന​ൽ​കാ​ത്ത​തി​ന് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്, 2026 ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​ൻ എം​എ​ൽ​എ വി ​കെ പ്ര​ശാ​ന്തി​ന്‍റെ പ​രാ​തി​യി​ൽ ശി​ശു​മ​ന്ദി​രം ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്തി എ​ന്ന സം​ഭ​വ​ത്തി​ലെ കേ​സ് എ​ന്നി​വ സു​ഗ​ത​നെ​തി​രേ ചു​മ​ത്ത​പ്പെ​ട്ടു.

 

 

Kerala

അ​ടി​യ​ന്തി​ര കൗ​ൺ​സി​ല്‍ വി​ളി​ക്ക​ണം, സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണം: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സ് ചു​മ​ത്ത​പ്പെ​ട്ട ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ കൗ​ൺ​സി​ലി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി ന​ഗ​ര​സ​ഭ​യി​ല്‍ അം​ഗ​മാ​യി തു​ട​രു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ത്തി​നും അ​ഭി​കാ​മ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ഗ​ത​നെ കൗ​ൺ​സി​ലി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര കൗ​ൺ​സി​ല്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യ്ക്ക് ക​ത്ത് ന​ല്‍​കി​യെ​ന്നും ശ​ബ​രീ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

സു​ഗ​ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സ് പ്ര​തി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി കൗ​ൺ​സി​ല​റു​മാ​യ ആ​ർ. സു​ഗ​ത​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ്.

എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സു​ഗ​ത​ൻ ന​ഗ​ര​സ​ഭ​യ്ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

സു​ഗ​ത​നെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. ഗു​ണ്ടാ ലി​സ്റ്റി​ൽ പേ​രു​ള്ള​യാ​ളാ​ണ് സു​ഗ​ത​ൻ. ഇ​യാ​ളു​കൂ​ടെ വ​ൻ​കി​ട ഗു​ണ്ടാ റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​മാ​ർ വി​മ​ർ​ശി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. പി​ന്നാ​ലെ 15ന് ​വ​ൻ ജ​ന​കീ​യ സ​മ​രം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തും.

Kerala

11 കേ​സു​ക​ളി​ൽ പ്ര​തി, സു​ഗ​ത​നെ നാ​ടു​ക​ട​ത്തി​യ​ത് ര​ണ്ടു ത​വ​ണ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ കാ​പ്പ കേ​സി​ൽ നാ​ടു ക​ട​ത്തി​യ​ത് ര​ണ്ടു ത​വ​ണ. 2022, 2025 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്.

2022, 2025 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട് തി​രി​കെ​യെ​ത്തി​യ ശേ​ഷ​വും ഇ​യാ​ള്‍ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ്ര​തി​യാ​യി. അ​ങ്ങ​നെ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലാ​യി​രു​ന്നു ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്ന​ത്.

ര​ണ്ട് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ല്‍ 11 കേ​സു​ക​ളു​ണ്ട്. ഇ​തി​ല്‍ നാ​ലെ​ണ്ണം വ​ധ​ശ്ര​മ​ക്കേ​സാ​ണ്. ഇ​തി​ന് പു​റ​മേ ല​ഹ​ള​യു​ണ്ടാ​ക്ക​ല്‍, ദേ​ഹോ​പ​ദ്ര​വ​മു​ണ്ടാ​ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ കു​റ്റ​ങ്ങ​ളും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ കേ​സു​ക​ളി​ലും സു​ഗ​ത​നാ​ണ് ഒ​ന്നാം പ്ര​തി. ഒ​ന്നൊ​ഴി​കെ​യു​ള്ള എ​ല്ലാ കേ​സു​ക​ളി​ലും പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

സു​ഗ​ത​ന് നി​യ​മ, രാ​ഷ്ട്രീ​യ പി​ന്തു​ണ ന​ൽ​കും; പി​ന്തു​ണ​ച്ച് മേ​യ​ർ വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ പി​ന്തു​ണ​ച്ച് മേ​യ​ർ വി.​വി. രാ​ജേ​ഷ്.

സു​ഗ​ത​ന് രാ​ഷ്ട്രീ​യ, നി​യ​മ പി​ന്തു​ണ ന​ൽ​കും. സു​ഗ​ത​ന്‍റെ 14 കാ​ര​നാ​യ മ​ക​നെ​തി​രെ പോ​ലീ​സ് തോ​ക്കു​ചൂ​ണ്ടി​യെ​ന്നും ഇ​ന്ന് ത​ന്നെ സു​ഗ​ത​ന്‍റെ വീ​ട്ടി​ൽ പോ​കു​മെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

സു​ഗ​ത​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. സു​ഗ​ത​നെ കാ​പ്പ കേ​സി​ൽ​പ്പെ​ടു​ത്തി​യ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന സീ​റ്റി​ൽ നി​ന്ന് വി​ജ​യി​ച്ച​യാ​ളാ​ണ് സു​ഗ​ത​ൻ. അ​ത് ജ​ന​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ വി​വേ​ക​മു​ള്ള​ത് കൊ​ണ്ടാ​ണ്.

സു​ഗ​ത​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല. വെ​ടി​വ​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് എ​ന്തി​നാ​ണ്. വെ​ടി​വ​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് കൗ​ൺ​സി​ല​റെ പി​ടി​കൂ​ടേ​ണ്ട സാ​ഹ​ച​ര്യം ത​ല​സ്ഥാ​ന​ത്ത് ഇ​ല്ലെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

സു​ഗ​ത​ൻ കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന​രേ​ഖ​ക​ൾ പോ​ലീ​സ് കാ​ണി​ക്ക​ണം. ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ ഒ​രു പോ​ലീ​സു​കാ​ര​ൻ വ​ന്നി​ട്ട് ഇ​ദ്ദേ​ഹം കാ​പ്പ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ക്കാ​ൻ താ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ത​യാ​റ​ല്ല.

മേ​യ​ർ എ​ന്ന നി​ല​യ്ക്ക് ഇ​ങ്ങ​നെ കൗ​ൺ​സി​ല​ർ​മാ​രെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സി​ഐ വി​പി​ൻ, എ​സ്‌​ഐ അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ക്രി​മി​ന​ൽ ബു​ദ്ധി​യ്ക്ക് പി​ന്നി​ലു​ള്ള​ത് പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സി​ഐ വി​പി​ൻ.

നേ​ര​ത്തെ ഇ​ദ്ദേ​ഹം അ​വ​ധി​യി​ൽ പോ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു എ​ൽ​ഡി​എ​ഫ് മു​ൻ എം​എ​ൽ​എ ആ​ണ് വി​പി​ൻ തി​രി​ച്ചു​വ​രാ​ൻ കാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ എ​ത്തി​യ​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up