x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ കേ​സ് പ്ര​തി​യാ​യ കൗ​ൺ​സി​ല​ർ​ക്ക് ആ​റു​മാ​സം അ​വ​ധി: മേ​യ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​പ്പി​ച്ച് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 06:21 PM IST | Updated: July 31, 2026 06:21 PM IST

യുഡിഎഫ് കൗൺസിലർ കെ.എസ്. ശബരീനാഥൻ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സി​ൽ​പ്പെ​ട്ട് വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന് ആ​റു​മാ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ച്ച മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ൽ ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് മേ​യ​ർ ച​ട്ട​വി​രു​ദ്ധ​മാ​യി അ​വ​ധി ന​ൽ​കി​യ​തെ​ന്ന് ശ​ബ​രീ​നാ​ഥ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ൽ എ​വി​ടെ​യാ​ണ് അ​വ​ധി​യെ​ന്നോ അ​തി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പെ​ന്നോ ഉ​ള്ള വ​കു​പ്പു​ക​ളു​ള്ള​ത്? അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും, ഇ​ത് വെ​ള്ള​രി​ക്ക​പ്പ​ട്ട​ണ​മ​ല്ല," എ​ന്ന് ശ​ബ​രീ​നാ​ഥ​ൻ ആ​ഞ്ഞ​ടി​ച്ചു. ജ​യി​ലി​ൽ കി​ട​ക്കു​ന്ന ഒ​രാ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ​ർ​ക്കു​ല​റി​ലൂ​ടെ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ത് വെ​ച്ച് കൗ​ൺ​സി​ലി​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​ധി അ​പേ​ക്ഷ​യെ പി​ന്തു​ണ​ച്ച യു​ഡി​എ​ഫ് വി​മ​ത​ൻ സു​ധീ​ഷ് കു​മാ​ർ സം​ഘ​പ​രി​വാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ൻ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ഭ​ര​ണ​പ​ക്ഷ​ത്തെ​യും യു​ഡി​എ​ഫ് വി​മ​ത​ന്‍റെ​യും വോ​ട്ടി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​പേ​ക്ഷ പാ​സാ​യ​ത്. മേ​യ​റു​ടെ കാ​സ്റ്റിം​ഗ് വോ​ട്ട് ഉ​ൾ​പ്പെ​ടെ 51 പേ​ർ അ​വ​ധി അ​പേ​ക്ഷ​യെ അ​നു​കൂ​ലി​ച്ച​തോ​ടെ സു​ഗ​ത​ന്‍റെ കൗ​ൺ​സി​ല​ർ സ്ഥാ​നം റ​ദ്ദാ​കാ​തെ നി​ല​നി​ൽ​ക്കും. എ​ന്നാ​ൽ, കൗ​ൺ​സി​ലി​ൽ ഇ​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ​പ് സു​ഗ​ത​ൻ എ​സ്കോ​ർ​ട്ട് പ​രോ​ൾ ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ത് നി​ര​സി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​ണ് താ​ൻ അ​പേ​ക്ഷ​യെ പി​ന്തു​ണ​ച്ച​തെ​ന്നും ഇ​ത് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫ് വി​മ​ത​ൻ സു​ധീ​ഷ് പ്ര​തി​ക​രി​ച്ച​ത്.

Tags : KS Sabarinathan Thiruvananthapuram Sugathan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up