തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് സുപ്രധന തിരുത്ത് വരുത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണ വിധേയനായ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി.
ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് പത്മകുമാറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 15-ാം തീയതി ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. പയ്യന്നൂര്‍, തളിപറമ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്ഥാനാർഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും തിരുത്തല്‍ വരുത്തി. പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ വീഴ്ച ഏറ്റുപറഞ്ഞുള്ള തിരുത്താണിത്.
മുസ്ലീം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവനകള്‍ തള്ളിപ്പറയണമായിരുന്നുവെന്ന അഭിപ്രായവും തിരുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags : CPM A. Pathamkumar action